HOME
DETAILS
MAL
കരിപ്പൂരില്‍ 98 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
backup
March 17 2020 | 05:03 AM
കൊവിഡിനിടയിലും
സ്വര്‍ണക്കടത്ത് തകൃതി
കൊണ്ടോട്ടി: രാജ്യമെങ്ങും വിമാനയാത്രയും യാത്രക്കാരും കൊവിഡ് ഭീതിയിലാകുമ്പോഴും കരിപ്പൂരില്‍ സ്വര്‍ണക്കള്ളക്കടത്തിന് ശമനമില്ല.
യാത്രക്കാരില്‍ നിന്നും വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നുമായി 98 ലക്ഷം രൂപയുടെ 2,350 ഗ്രാം സ്വര്‍ണമാണ് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ദുബൈയില്‍ നിന്ന് സ്പൈസ്ജെറ്റ് വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി അബ്ദുല്‍ സമദ് എന്ന യാത്രക്കാരനില്‍ നിന്ന് അടിവസ്ത്രത്തിലൊളിപ്പിച്ച 538 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെത്തിയത്.
ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ പാലക്കാട് സ്വദേശി ജാഫര്‍ എന്ന യാത്രക്കാരന് അടിവസ്ത്രത്തിലൊളിപ്പിച്ച 995 ഗ്രാം സ്വര്‍ണ മിശിതവുമായാണ് പിടിയിലായത്. ഷാര്ജനിന്ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി അബ്ദുല്‍ അസീസില്‍ നിന്ന് 553 ഗ്രാം സ്വര്‍ണവും പേരാമ്പ്ര സ്വദേശി റിയാസില്‍ നിന്ന് 197 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. ഇരുവരും ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ഈ വിമാനത്തിലെ ശുചിമുറിയില്‍ ഒളിപ്പിച്ച നിലയില്‍ 473 ഗ്രാം മിശ്രിതവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെത്തി. സ്വര്‍ണം ഒളിപ്പിച്ച യാത്രക്കാരനെ തേടുകയാണ് കസ്റ്റംസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."