ഏകദിന ഉപവാസം നടത്തും
കൊച്ചി: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരെ കേരള യൂത്ത് ഫ്രണ്ട് (എം) ഏകദിന ഉപവാസം നടത്തും. യൂത്ത് ഫ്രണ്ട് ജന്മദിനാഘോഷം മാറ്റിവച്ചാണ് ഉപവാസം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
21ന് രാവിലെ 10 മുതല്‍ കോട്ടയം ഹെഡ് പോസ്‌റ്റോഫീസ് പടിക്കല്‍ നടക്കുന്ന ഉപവാസം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
റബര്‍ വിലസ്ഥിരത ഫണ്ട് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം. ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ധന പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരും തയ്യാറാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, ഭാരവാഹികളായ ജോസി.പി.തോമസ്, ബിജു മാറാഞ്ചേരി, ഗോഡ്വിന്‍ ജോര്‍ജ്, ബോബി കുറുപ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."