മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനം 20 മുതല്‍ 24 വരെ
മലപ്പുറം: മുസ്‌ലിം ലീഗിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് 'അഭിമാനകരമായ അസ്തിത്വം-70 വര്‍ഷങ്ങള്‍' എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനിന്ന കാംപയിന്റെ സമാപനംകുറിച്ച് മലപ്പുറം ജില്ലാ സമ്മേളനം 20 മുതല്‍ 24 വരെ നടക്കും. മലപ്പുറം കോട്ടപ്പടി വലിയവരമ്പ് ബൈപാസില്‍ പുതിയ ലീഗ് ഓഫിസിന്റെ പരിസരത്താണ് പരിപാടി.
ജില്ലയുടെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് ജില്ലയുടെ വികസനം ചര്‍ച്ച ചെയ്യുന്ന സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. എട്ടു ദിവസങ്ങളിലായി 20 സെഷനുകളുണ്ട്. ഗ്രീന്‍ സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റും ക്രിക്കറ്റ് മത്സരവും സമ്മേളന പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്കായി 'നിറക്കൂട്ടം' ചിത്രരചനാ മത്സരവും പ്രസംഗ, ഉപന്യാസ മത്സരങ്ങളും നടക്കും. ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിക്കു പുതുതായി നിര്‍മിച്ച ഓഫിസ് കെട്ടിടോദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ലീഗിന്റെയും പോഷക ഘടകങ്ങളുടെയും നേതാക്കളും വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥി നേതാക്കളും സാഹിത്യ-സാംസ്‌കാരിക നായകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ദളിത് പ്രക്ഷോഭ നായകരും വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാ നേതൃയോഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, എം.എല്‍.എമാരായ പി.കെ അബ്ദുര്‍റബ്ബ്, സി. മമ്മുട്ടി, മഞ്ഞളാംകുഴി അലി, പി. ഉബൈദുല്ല, ടി.വി ഇബ്രാഹീം, പി.കെ ബഷീര്‍, ഭാരവാഹികളായ അഡ്വ. യു.എ ലത്വീഫ്, എം.എ ഖാദര്‍, എം. അബ്ദുല്ലക്കുട്ടി, പി.എ റഷീദ്, ഉമ്മര്‍ അറക്കല്‍, ഇസ്മാഈല്‍ മൂത്തേടം, കെ.എം ഗഫൂര്‍, പി.കെ.സി അബ്ദുര്‍റഹ്മാന്‍, നൗഷാദ് മണ്ണിശ്ശേരി, നാലകത്ത് സൂപ്പി, കെ.എം.സി.സി നേതാക്കളായ ഡോ; പുത്തൂര്‍ റഹ്മാന്‍, ഇബ്രാഹിം എളേറ്റില്‍, യു. അബ്ദുല്‍ ഫാറൂഖി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."