HOME
DETAILS
MAL
ജസീമിന്റെ മരണം: മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നിവേദനം നല്കി
backup
February 03 2019 | 06:02 AM
കാസര്‍കോട്: ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയും മാങ്ങാട് ബാര ചോയിച്ചിങ്കലിലെ ജാഫറിന്റെ മകനുമായ ജസീമിന്റെ (15) മരണത്തിലെ ദുരൂഹതയകറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജസീം ജനകീയ ആക്ഷന്‍ കമ്മിറ്റി നിവേദനം നല്കി. രണ്ടാഴ്ചക്കകം ഡി.ജി.പിയുടെ കീഴിലുള്ള പുതിയ ടീമിനെ അന്വേഷണ ചുമതല ഏല്പിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിവേദക സംഘത്തിന് ഉറപ്പുനല്‍കി.
2018 മാര്‍ച്ച് ഒന്നിന് ജസീമിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും മാര്‍ച്ച് അഞ്ചിന് രാത്രി കളനാട് റെയില്‍വേ മേല്പാലത്തിനടിയില് ഓവുചാലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
കബീര്‍ മാങ്ങാട്, ഫസല്‍ റഹ്മാന്, മുസ്തഫ കൂളിക്കുന്ന്, മുര്‍ഷിദ് ചെര്‍ക്കള എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."