കുന്നത്തൂര്‍ പഞ്ചായത്ത് ബജറ്റ്; ഉല്‍പാദന, സേവന മേഖലകള്‍ക്ക് മുന്‍ഗണന
ശാസ്താംകോട്ട: കുന്നത്തൂര്‍ പഞ്ചായത്ത് 2019 - 20 വര്‍ഷത്തെ ബജറ്റില്‍ ഉല്‍പാദന, സേവന, പശ്ചാത്തല മേഖലകള്‍ക്ക് കൂടുതല്‍ മുന്‍ഗണന. പ്രളയം മൂലം കാര്‍ഷിക മേഖലയില്‍ ഉണ്ടായ നഷ്ടങ്ങള്‍ പുനരുദ്ധരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ഉല്‍പാദന വര്‍ധനവിനായി കര്‍ഷകരെ മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
മൃഗസംരക്ഷണ മേഖലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് പാലിനും കാലി തീറ്റയ്ക്കും സബ്‌സിഡി ഉള്‍പ്പെടുത്തി. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ മുന്‍ഗണനയുണ്ട്. തൊഴുത്ത്, കോഴിക്കൂട്, ആട്ടിന്‍ കൂട്, ജലസ്രോതസുകളുടെ നവീകരണം തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതി മുഖേന നടപ്പാക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വൃദ്ധരുടെയും ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന പദ്ധതികളും ബജറ്റിലുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ സ്‌കൂളുകളുടെ അടിസ്ഥാന വികസനം, ലൈഫ് പദ്ധതിയുടെ പ്രവര്‍ത്തനം, മാലിന്യ സംസ്‌കരണം, ഭിന്ന ശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ്, യുവജനങ്ങള്‍ക്ക് യൂത്ത് ക്ലബ് എന്നിവയ്ക്കായി തുക വകയിരുത്തിയിട്ടുണ്ട്.
നികുതിയും നികുതിയിതര വരുമാനവും ഉള്‍പ്പെടെ പ്രതീക്ഷിത വരുമാനം 8208000 രൂപയും ജനറല്‍ പര്‍പ്പസ് ഗ്രാന്‍ഡ് 1,10,00,000 രൂപയുമാണ്. ഇത്തരത്തില്‍ ആകെ പ്ലാന്‍ ഫണ്ട് 3,98,12,000 രൂപ.
റോഡുകളുടെ മെയിന്റനന്‍സ് ഗ്രാന്റ് 34,44,000 രൂപയും റോഡിതര മെയിന്റനന്‍സ് ഗ്രാന്റ് 36,42,000 രൂപയും ഗുണഭോക്തൃവിഹിതം 34,84,961 രൂപയുമാണ്. സംയുക്ത പ്രോജക്ടുകള്‍ക്ക് 37,30,000 രൂപയും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, സംസ്ഥാനവിഷ്‌കൃത ഫണ്ടുകള്‍, മറ്റ് ഗ്രാന്റുകളും ഉള്‍പ്പെടെ 16,81,95,961 രൂപയാണ് പ്രതീക്ഷിത വരുമാനം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ സജീവ് ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് കുന്നത്തൂര്‍ പ്രസാദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."