HOME
DETAILS

കൊവിഡ് 19: ജുമുഅ നിസ്‌കാരം 15 മിനുട്ടായി പരിമിതപ്പെടുത്തണം, നിസ്‌കാരത്തിന് വിരിപ്പ് കൊണ്ടുവരണം, കുട്ടികളും പ്രായമുള്ളവരും പള്ളിയില്‍ വരേണ്ട: നിര്‍ദേശവുമായി വഖ്ഫ് ബോര്‍ഡ്

  
backup
March 18 2020 | 17:03 PM

covid-19-kerala-wakf-board-to-keep-msjid-protected45312

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയാന്‍ കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ യോഗം ചേര്‍ന്നു. മഹല്ല് കമ്മറ്റികളും പള്ളി ഭാരവാഹികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എടുത്ത പ്രധാന തീരുമാനങ്ങള്‍ ഇതാണ്

1-സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മഹല്ല് കമ്മറ്റികള്‍ പരമാവധി സഹകരിക്കുക
2-മഹല്ല് കമ്മറ്റികള്‍ ശുചിത്വത്തിന്റെ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുക
3-പള്ളികളില്‍ സോപ്പ്, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ ഏര്‍പ്പാട് ചെയ്യുക
4-ഖത്തീബ്ഇമാമുമാര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക,
5- പ്രാര്‍ഥനകളുടെ സമയം ചുരുക്കി വിശ്വാസികള്‍ക്ക് ആശ്വാസം നല്‍കുക
6-ജുമുഅ നിസ്‌കാരം 15 മിനുട്ടായി പരിമിതപ്പെടുത്തുക
7-നിസ്‌കാരത്തിന് ശുചിത്വമുള്ള വിരിപ്പ് കൊണ്ടുവരിക
8-കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍, വിദേശയാത്ര കഴിഞ്ഞു വന്നവര്‍ എന്നിവര്‍ പളളികളില്‍ വരാതിരിക്കാനും നിര്‍ദേശം നല്‍കുക
9-വിവാഹചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 50 പേരായി ചുരുക്കുക,
10-ഹൗളുകളില്‍ നിന്ന് അംഗശുദ്ധി വരുത്തുന്നത് നിര്‍ത്തിവയ്ക്കുക
11- പ്രാര്‍ഥനകള്‍ക്ക് വരുന്നവര്‍ വീടുകളില്‍ നിന്ന് അംഗശുദ്ധി വരുത്തുക,
12- മതപ്രഭാഷണങ്ങള്‍, സമ്മേളനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുക
13- ജനാസ നിസ്‌കാരവും മറ്റ് ജമാഅത്ത് നിസ്‌കാരവും ഒരേ സമയത്ത് ആകാതിരിക്കാന്‍ ശ്രദ്ധിക്കുക
14- മയ്യിത്ത് കഫന്‍ ചെയ്ത് വിവിധ ഘട്ടങ്ങളിലായി തിരക്കില്ലാത്ത വിധം ജനാസ നിസ്‌കാരത്തിന് ഏര്‍പ്പാട് ചെയ്യുക

യോഗത്തില്‍ വഖ്ഫ് ബോര്‍ഡ് അംഗങ്ങളായ പി. ഉബൈദുല്ല (എം.എല്‍.എ.), പി.ടി.എ. റഹീം (എം.എല്‍.എ.), എം.സി.മായിന്‍ഹാജി, അഡ്വ. പി.വി. സൈനുദ്ദീന്‍, അഡ്വ. എം.ശറഫുദ്ദീന്‍, പ്രൊഫ. കെ.എം. അബ്ദുറഹീം, റസിയ ഇബ്‌റാഹീം, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, മദ്‌റസാക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.പി. അബ്ദുല്‍ഗഫൂര്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ. ഉമര്‍ ഫൈസി മുക്കം, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ) എന്‍. അലി അബ്ദുല്ല, പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, യഅ്ഖൂബ് ഫൈസി (കേരള മുസ്‌ലിം ജമാഅത്ത്) ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് (കെ.എന്‍.എം), പി.പി. അബ്ദുറഹിമാന്‍ പെരിങ്ങാടി (ജമാഅത്തെ ഇസ്‌ലാമി), ഡോ. ഐ.പി അബ്ദുസ്സലാം , അഡ്വ. മുഹമ്മദ് ഹനീഫ (കെ.എന്‍.എം. മര്‍കസുദ്ദഅ്‌വ), കെ. സജാദ് (ഗ്ലോബല്‍ വിസ്ഡം), അബുല്‍ ഹൈര്‍ മൗലവി (തബ്‌ലീഗ്), ഡോ. ഫസല്‍ ഗഫൂര്‍, ഇ.കെ അബ്ദുല്‍ ലതീഫ് (എം.ഇ.എസ്), പാളയം പള്ളി ഇമാം വി.പി. ശുഹൈബ് മൗലവി, ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ബി.എം. ജമാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  21 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  31 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  39 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago