HOME
DETAILS

ചരിത്രത്തിനു പിന്നാലെ ശാസ്ത്രത്തിനും ശനിദശ

  
backup
February 03 2019 | 18:02 PM

todays-article-04-02-2019

എന്‍. അബു#

 

ചരിത്രം മാറ്റിമറിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ ഇന്ത്യയിലെ സ്മാരകങ്ങളുടെയും റോഡുകളുടെയും നഗരങ്ങളുടെയുമൊക്കെ പേരുകള്‍ വെട്ടിനിരത്തുന്നിടത്ത് വന്നുനില്‍ക്കുന്നത് നാം കാണുന്നു. 400 വര്‍ഷമായി അലഹബാദ് എന്നറിയപ്പെടുന്ന ഉത്തര്‍പ്രദേശിലെ നഗരത്തിന് അവര്‍ പ്രയാഗ് രാജ് എന്നു പേരിട്ടു. തീര്‍ഥാടകര്‍ മാത്രം വന്നുപോകാറുള്ള ഒരു കൊച്ചു ഗ്രാമമായ പ്രയാഗ് രാജിനാണ് ഈ സ്ഥാനക്കയറ്റം കിട്ടിയത്.


യു.പിയുടെ തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്നു 120 കിലോമീറ്റര്‍ അകലെ കിടക്കുന്ന ഫൈസാബാദിനെ അവര്‍ അയോധ്യയായി പുനര്‍നാമകരണം ചെയ്തു. താന്‍ പിറന്ന മതത്തില്‍ നിന്ന് അകലം പാലിച്ച്, ദീന്‍ഇലാഹി എന്ന പുതിയ മതം സ്ഥാപിച്ച് മതേതരത്വം വിളമ്പിയിട്ടും അക്ബര്‍ എന്ന മഹാനായ ചക്രവര്‍ത്തിയുടെ പേരിലുള്ള ഡല്‍ഹിയിലെ അക്ബര്‍ റോഡ്, മേവാര്‍ ഭരണാധികാരി ആയിരുന്ന റാണാ പ്രതാപിന്റെ പേരിലാക്കാതെ ഇക്കൂട്ടര്‍ക്ക് ഉറക്കം വരുന്നില്ല.


മുസാഫര്‍ നഗറിനെ ലക്ഷ്മി നഗര്‍ ആക്കാനും സിംല എന്ന ഷിംലയെ ശ്യാമള ആക്കാനും അഹമദാബാദിനെ കര്‍ണാവതി ആക്കാനുമൊക്കെ ശ്രമങ്ങള്‍ നടക്കുന്നു. ഒരു രസികന്‍ പറഞ്ഞത് ബി.ജെ.പി ദേശീയ നേതാക്കളായ മുഖ്താര്‍ അബാസ് നഖ്‌വിയും ഷാനവാസ് ഹുസൈനും പുതിയ പേരുകള്‍ കണ്ടെണ്ടത്താന്‍ ഓടിനടക്കുകയാണ് എന്നത്രെ. ചരിത്ര പണ്ഡിതനായ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ്, ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷായോട് തന്നെ പറഞ്ഞു, 'താങ്കളുടെ പേരിലെ ഷാ ഉണ്ടണ്ടല്ലോ അത് ഇറാനിലെ മുസ്്‌ലിം ഭരണാധികാരികളെ ഓര്‍മ്മിപ്പിക്കുന്നതാകയാല്‍ ഷാ എന്ന വാലും മുറിച്ചുകളയുകയെന്ന്.'


ചരിത്രത്തെ കൊഞ്ഞനംകുത്തുന്നതിനിടയില്‍ സംഘ്പരിവാര്‍, ശാസ്ത്രത്തെയും ശൂലത്തില്‍ തറയ്ക്കാന്‍ ശ്രമിക്കുന്നു. 100 വയസ് പിന്നിട്ട ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ വിപുലമായ വാര്‍ഷിക സമ്മേളനം ഈയിടെ പഞ്ചാബിലെ ജലന്തറില്‍ നടക്കുകയുണ്ടണ്ടായി. ഫഗ്‌വാരയിലെ ലവ്‌ലി പ്രൊഫഷനല്‍ യൂനിവേഴ്‌സിറ്റിയില്‍ ദിവസങ്ങള്‍ നീണ്ടണ്ട സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരുന്നു. ഉദ്ഘാടന പ്രസംഗത്തില്‍ മോദി ജയ്ജവാന്‍, ജയ്കിസാന്‍ മുദ്രാവാക്യത്തോടൊപ്പം ജയ് അനുസന്ധന്‍” എന്നുകൂടി കൂട്ടിച്ചേര്‍ത്തു. ഗവേഷണം വിജയിക്കട്ടെയെന്ന്.


കേട്ടപാടെ, ആന്ധ്രയില്‍ നിന്നെത്തിയ ഒരു വൈസ് ചാന്‍സലര്‍ ജി. നാഗേശ്വരറാവു പറഞ്ഞു: 'ടെസ്റ്റ് ട്യൂബിലൂടെ ആദ്യമായി കുട്ടികളെ ജനിപ്പിച്ചത് ഇന്ത്യന്‍ ശാസ്ത്രജ്ഞരായിരുന്നു. നൂറ്റുവര്‍ എന്നറിയപ്പെടുന്ന 100 കൗരവര്‍ സൃഷ്ടിക്കപ്പെട്ടത് അന്നത്തെ സ്റ്റെംസെല്‍ ടെക്‌നോളജിയിലൂടെ ആയിരുന്നത്രെ. ഒരൊറ്റ അമ്മയില്‍ നിന്നു നൂറു കൗരവര്‍ ജനിച്ചത് വിത്തുകോശ ഗവേഷണത്തിന്റെ ഫലമായാണെന്നാണ് പ്രൊഫ. റാവു വാദിച്ചത്. വിഷ്ണു ചക്രം എന്ന പേരില്‍ ചലിക്കുന്ന വസ്തുക്കളെ പിന്തുടരാനായി ഗൈഡഡ്് മിസൈലുകള്‍ വിഷ്ണു ഭഗവാന്‍ ഉപയോഗിച്ചിരുന്നുവെന്നു പറയാനും അദ്ദേഹത്തിന്റെ പ്രബന്ധം മടി കാണിക്കുന്നില്ല.


സര്‍ ഐസക്ക് ന്യൂട്ടനല്ല ഗുരുത്വാകര്‍ഷണ നിയമം തെളിയിച്ചതെന്നു തമിഴ്‌നാട്ടില്‍ നിന്നുള്ള കാനന്‍ ജഗതലകൃഷ്ണന്‍ എന്നൊരു കക്ഷി കൂട്ടിച്ചേര്‍ത്തു. ആപേക്ഷിക സിദ്ധാന്തത്തിന്റെ പിതാവായ ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ തിയറി അംഗീകരിക്കുന്നത് ശരിയല്ലെന്നും ഈ ശാസ്ത്ര കോണ്‍ഗ്രസില്‍ ഒരു വിരുതന്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നു.


പൗരാണിക ഇന്ത്യയില്‍ പ്ലാസ്റ്റിക്ക് സര്‍ജറി നിലനിന്നതായി നേരത്തെ പറഞ്ഞുവച്ച പ്രധാനമന്ത്രി മോദിയെ പിന്‍താങ്ങിക്കൊണ്ടണ്ട് പൈഥഗോറസ് സിദ്ധാന്തം ഇന്ത്യയില്‍ നിന്നു ഗ്രീക്കുകാര്‍ മോഷ്ടിച്ചതാണെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ പ്രസ്താവിച്ചത് ഈ ശാസ്ത്ര കോണ്‍ഗ്രസ് തുടങ്ങുന്നതിന് അല്‍പം മുന്‍പായിരുന്നു. സാങ്കല്‍പിക സിദ്ധാന്തങ്ങളെ പൊളിച്ചെഴുതി ലോകത്തിന്റെ ശാസ്ത്രപുരോഗതിക്ക് ശരിയായ ലക്ഷ്യബോധം നല്‍കിവന്ന ഇന്ത്യന്‍ ശാസ്ത്രപഠനത്തെ ലോകത്തിനു മുന്‍പില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഇത്തരം ജല്‍പനങ്ങള്‍ എന്ന കാര്യത്തില്‍ സംശയമില്ല.


നോബല്‍ സമ്മാനത്തിനര്‍ഹനായ സര്‍ സി.വി രാമന്‍ മുതല്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍കലാംവരെ ആഗോളഖ്യാതി നേടിയ ഒരുപാട് ശാസ്ത്രജ്ഞരെ സംഭാവന ചെയ്ത മഹിതമായ പാരമ്പര്യമാണ് നമ്മുടേത്. നാരദ മഹര്‍ഷിയെയും ചാണക്യനെയും ചരകനെയും ആര്യഭട്ടരെയും അംഗീകരിക്കാന്‍ മടിക്കുന്നവര്‍പോലും ശ്രീനിവാസ രാമാനുജനെയും സര്‍ ജഗദിശ് ചന്ദ്രബോസിനെയും മേഘനാഥ് സാഹയെയും മലയാളിയായ എം.കെ വേണു ബാപ്പുവിനെയുമൊക്കെ ആദരിക്കുന്നവരാണ്. അവിടെയാണ് നാം അനുസന്ധന്‍ എന്ന പേരില്‍ രാവണനു 24 വിമാനത്താവളങ്ങളുണ്ടണ്ടായിരുന്നെന്നും കൗരവരുടെ ജനനം ടെസ്റ്റ് ട്യൂബിലായിരുന്നെന്നുമൊക്കെ പറഞ്ഞു നടക്കുന്നത്. നൂറ്റാണ്ടണ്ടുകള്‍ക്കു മുന്‍പ് ബഹിരാകാശത്ത് നിന്ന് പുറപ്പെട്ട പലതും ഭൂമിയിലെത്തിയിട്ടില്ലെന്നുകൂടി കൂട്ടിച്ചേര്‍ത്ത് ശാസ്ത്രരംഗത്ത് മോദി തരംഗം സൃഷ്ടിക്കാനാണ് ഇവരുടെ പുറപ്പാട്.


അമേരിക്കയിലും ബ്രിട്ടനിലും ഫ്രാന്‍സിലും ഒക്കെയുള്ള സയന്‍സ് അക്കാദമികള്‍ എന്നും ഉറ്റുനോക്കാറുള്ള ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഒരു തമാശക്കൂടാരമായിപ്പോകുകയാണോ? കേന്ദ്രസര്‍ക്കാരിന്റെ ശാസ്‌ത്രോപദേശക സമിതിക്കു പോലും മറിച്ചൊന്നും പറയാന്‍ കഴിയുന്നില്ല എന്നത് നമ്മുടെ നിര്‍ഭാഗ്യം. ഇന്ത്യയെ മാത്രമല്ല, അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും പിന്‍തള്ളി ഇന്ത്യയെക്കാള്‍ നാലിരട്ടി ഗവേഷണ പ്രബന്ധങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കുംവിധം ചൈനപോലും കുതിച്ചുകയറുന്ന കാലമാണിത്. ആ മുന്നേറ്റത്തെ അമേരിക്കന്‍ നാഷനല്‍ സയന്‍സ് ഫൗണ്ടേണ്ടഷന്‍പോലും എടുത്തുകാണിക്കുമ്പോള്‍, ഐതിഹ്യങ്ങളില്‍ മാത്രം ജീവിക്കുന്ന സാങ്കല്‍പിക സിദ്ധാന്തങ്ങളുമായി ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്നു നാം ചിന്തിക്കേണ്ടണ്ടിയിരിക്കുന്നു.
മുത്വലാഖും സാമ്പത്തിക സംവരണവും ഗോവധ നിരോധനവുമൊക്കെയാണ് 135 കോടി ജനതയുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളെന്നു പറഞ്ഞുനടക്കുന്ന രാഷ്ട്രീയ നേതൃത്വം ഓര്‍മിപ്പിക്കുന്നത് ആ പഴഞ്ചൊല്ലാണ്. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും നായ മുന്നോട്ട് എന്ന്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  2 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago