HOME
DETAILS
MAL
കുടിയേറ്റക്കാരായ മുഴുവന്‍ കുട്ടികളും നൗറു വിട്ടെന്ന് ആസ്ത്രേലിയ
backup
February 03 2019 | 19:02 PM
സിഡ്നി: കുടിയേറ്റക്കാരായ അവസാന നാല് കുട്ടികളും പസഫിക് ദ്വീപായ നൗറു വിട്ട് യു.എസിലേക്ക് നീങ്ങിയെന്ന് ആസ്ത്രേലിയ. ആസ്ത്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസനാണ് ഇക്കാര്യം അറിയിച്ചത്. യു.എസുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ യു.എസിലെ കുടുംബങ്ങളിലേക്ക് അയച്ചത്.
2013 മുതലാണ് അഭയം തേടിയെത്തുന്നവരെ നൗറു ദ്വീപിലെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ആസ്ത്രേലിയ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം 109 കുട്ടികളെയാണ് പിടികൂടി നൗറു തടങ്കലില്‍ പാര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."