മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണം: ഹരജിയില്‍ കേന്ദ്രത്തിനു നോട്ടിസ്
ന്യൂഡല്‍ഹി: വിദേശത്തു മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന ഹരജിയില്‍ കേന്ദ്രത്തിനു സുപ്രിംകോടതി നോട്ടിസ് അയച്ചു. ഗള്‍ഫില്‍നിന്ന് മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാന്‍ സഹായിക്കുന്ന അജ്മാനിലെ പൊതുപ്രവര്‍ത്തകനായ അഷ്റഫ് താമരശേരിയാണ് ഹരജി നല്‍കിയത്.
നിലവില്‍ ഒരാളുടെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിന് വലിയ തുക ചെലവ് വരുന്നുï്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തുകയല്ല ഇത്. പാകിസ്താന്, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് പോലുള്ള രാജ്യങ്ങള്‍ സൗജന്യമായാണ് അവരുടെ പൗരന്മാരുടെ മൃതദേഹം നാട്ടിലെത്തിക്കാറ്. 2015ലെ സര്‍ക്കാരിന്റെ കണക്കു പ്രകാരം 7,694 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ പണമില്ലാത്തതിനാല്‍ അവിടെ മറവു ചെയ്യേïി വന്നു. ഇതില്‍ സൗദി അറേബ്യയില്‍ മാത്രം 2,690 പേരും യു.എ.ഇയില്‍ 1,540 പേരുമുïെന്നും ഹരജിയില്‍ ചൂïിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."