HOME
DETAILS

പരശുറാമില്‍ ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറച്ചു; യാത്രക്കാര്‍ ദുരിതത്തില്‍

  
backup
February 05 2019 | 04:02 AM

%e0%b4%aa%e0%b4%b0%e0%b4%b6%e0%b5%81%e0%b4%b1%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%9a%e0%b5%8d%e0%b4%9a

കോഴിക്കോട്: പരശുറാം എക്‌സ്പ്രസിലെ ജനറല്‍ കോച്ചുകള്‍ കുറച്ച് റെയില്‍വേയുടെ ക്രൂരത വീണ്ടും. മലബാറിലെ യാത്രക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ട്രെയിന്‍ ആണ് പരശുറാം. ഇടയ്ക്കിടെ കോച്ചുകള്‍ കുറയ്ക്കുന്നതിനെതിരേ പ്രതിഷേധമുണ്ടാവുകയും പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച മുതല്‍ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചു എന്നപേരില്‍ 22 കോച്ചുകള്‍ കൊണ്ടുവന്നു. ഇപ്പോള്‍ വീണ്ടും 21 ആക്കി ചുരുക്കി. അതില്‍തന്നെ ഒരു ജനറല്‍ കോച്ചിനു പകരം റിസര്‍വേഷനുമാക്കി.
നിലവില്‍ മൂന്നുവീതം എ.സി, ഡി റിസര്‍വേഷന്‍ കോച്ചുകള്‍ നിലനില്‍ക്കെയാണ് രണ്ടു ജനറല്‍ കോച്ചുകള്‍ വെട്ടിമാറ്റി പകരം ഒരു ഡി റിസര്‍വേഷന്‍ കോച്ച് അധികം കൊണ്ടുവരുന്നത്. 21 കോച്ചുകളില്‍ 10 ജനറല്‍ കോച്ചുകളുമായാണു പരശു ഇപ്പോള്‍ ഓടുന്നത്. പൂര്‍ണമായും ജനറല്‍ കോച്ചുകള്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ പോലും നിയന്ത്രിക്കാനാകാത്ത തിരക്കാണ് ഈ ട്രെയിനില്‍.
രാവിലെ കണ്ണൂരില്‍ എത്തുമ്പോള്‍ തന്നെ നിറയെ യാത്രക്കാരാകും. വടകര എത്തുമ്പോഴേക്കും അകത്തു കയറിപ്പറ്റാനാകാതെ നൂറുകണക്കിനു യാത്രക്കാരാണ് അടുത്ത ട്രെയിന്‍ കാത്തിരക്കുന്നത്. ഒന്‍പതിന് കോഴിക്കോട്ടെത്തുന്ന പരശു കഴിഞ്ഞാല്‍ അടുത്ത ട്രെയിന്‍ കോഴിക്കോട്ടെത്തുന്നത് 10.55 നാണ്. രാവിലെ കൃത്യസമയത്ത് എത്താന്‍വേണ്ടി എന്തു ത്യാഗവും സഹിച്ച് പരശുവില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളോടും വനിതാ യാത്രക്കാരോടടക്കം റെയില്‍വേ നടത്തുന്ന ക്രൂരതയാണ് ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറച്ചത്. ബജറ്റുകളില്‍ കേരളത്തിനു പൊതുവെ റെയില്‍വേ പുതുതായി ഒന്നും നല്‍കാതിരിക്കെയാണ് ഇത്തരം നടപടികള്‍.
യാത്രക്കാരുടെ സംഘടനായ മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് ഫോറം ഈ വിഷയത്തില്‍ നേരത്തെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. യാത്രക്കാരോടുള്ള അവഗണന തുടരുകയാണെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് എം.ടി.പി.എഫ് ഭാരവാഹികളായ എം.പി അബ്ദുല്‍ കരീം, ഫൈസല്‍ ചെള്ളത്ത്, പി.കെ.സി ഫൈസല്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  a day ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  a day ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  a day ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  a day ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a day ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  a day ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  a day ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  a day ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  a day ago