നല്ലൂര്‍നാട് സര്‍വിസ് സഹകരണ ബാങ്ക്; സി.പി.എം പാനലിന് വിജയം
മാനന്തവാടി: നല്ലൂര്‍നാട് സര്‍വിസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം പാനലിന് എതിരില്ലാത്ത വിജയം.
മനു ജി. കുഴിവേലി പ്രസിഡന്റായും എം.പി വത്സന്‍ വൈസ് പ്രസിഡന്റായും തെരെഞ്ഞെടുക്കപ്പെട്ടു. ചന്ദ്രന്‍ എ, അബുബക്കര്‍ അത്തിലന്‍, ബാബുരാജ് എം.കെ, ഷറഫുന്നിസ്സ, ലിസണ്‍ അഗസ്റ്റ്യന്‍, ദിവ്യ രാജേഷ്, വിലാസിനി എന്നിവരാണ് ഭരണസമിതിയിലേക്ക് എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടത്. കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. 1993 മുതല്‍ സി.പി.എം നിയന്ത്രണത്തിലുള്ള ഭരണ സമിതിയാണ് നല്ലൂര്‍നാട് സര്‍വിസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. മാനന്തവാടി അസിസ്റ്റന്റ് ജിസ്ട്രാര്‍ ഓഫിസിലെ ആലിഫ് ഋഷാന്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. ചുമതല ഏറ്റെടുത്തതിന് ശേഷം ഭരണ സമിതി അംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ കെ. മുരളീധരന്‍ അധ്യക്ഷനായി. നൂറ് വര്‍ഷം തികയുന്ന ബാങ്കിന്റെ പ്രസിഡന്റുമാരുടെ ഫോട്ടോ അനാഛാദനം മനു. ജി. കുഴിവേലി നിര്‍വഹിച്ചു. എം.പി വത്സന്‍ സ്വാഗതവും, സെക്രട്ടറി പി.ആര്‍ ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു. ജസ്റ്റിന്‍ ബേബി, കെ.എര്‍ ജയപ്രകാശ് ഷീല കമലാസസനന്‍ നജീബ് മണ്ണാര്‍ ബി. ഗോപകുമാര്‍ ഇന്ദിര പ്രേമചന്ദ്രന്‍ എ. ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."