പി.കെ ഗ്രൂപ്പിന്റെ മെയ്ത്ര ഹോസ്പിറ്റല്‍ ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിക്കും
കോഴിക്കോട്: മുന്‍നിര വ്യവസായികളായ പി.കെ ഗ്രൂപ്പും സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെഫ് ഹോള്‍ഡിംസിന്റെ ഭാഗമായ കെഫ് ഹെല്‍ത്തും പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അലി ഫൈസലും സംയുക്തമായി കോഴിക്കോട് കാരപ്പറമ്പിന് സമീപം ആരംഭിക്കുന്ന ലോകോത്തര നിലവാരമുള്ള 'മെയ്ത്ര' ഹോസ്പിറ്റല്‍ ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങും. കാര്‍ഡിയോളജി, കാര്‍ഡിയോവാസ്കുലര്‍ സര്‍ജറി, ന്യൂറോളജി, ന്യൂറോസര്‍ജറി, ഓര്‍ത്തോപ്പീഡിക്സ്, ട്രോമറ്റോളജി എന്നിവയില്‍ സ്പെഷലൈസ് ചെയ്യുന്ന ആശുപത്രി ലോകപ്രശസ്തമായ ക്ലീവ്ലെന്ഡ് ക്ലിനിക്കിലെ ഫിസിഷ്യന്മാരുടെ ഉപദേശപ്രകാരം വികസിപ്പിച്ചെടുത്ത ആരോഗ്യ പരിരക്ഷാ രീതിയാണ് നടപ്പാക്കുക.
പൂര്‍ണമായും ഓഫ്സൈറ്റ് നിര്‍മാണ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണ് ആശുപത്രി. ഒന്നാം ഘട്ടമായി 205 ബെഡുകളുള്ള വിഭാഗമാണ് തുറക്കുക. അടുത്ത ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ അഞ്ഞൂറ് ബെഡുകള്‍ക്കുള്ള സൗകര്യമുണ്ടാകും. സാധാരണക്കാര്ക്ക്്് ഗുണനിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കണമെന്നതാണ്് ആശുപത്രിയുടെ കാഴ്ചപ്പാടെന്നു ചെയര്മാന് ഫൈസല്‍ കൊട്ടിക്കൊളോന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി.കെ ഗ്രൂപ്പ് ചെയര്മാന് പി.കെ അഹമ്മദ്, ഡോ. അലി ഫൈസല്‍, കെ.ഇ മൊയ്തു, കെ.ഇ നവാസ്, മെയ്ത്ര സി.ഇ.ഒ വോള്‍ഫ്ഗാംഗ് ടിസ്സെന്, കെഫ് ഹെല്‍ത്ത് ബോര്‍ഡ് അംഗം ഡോ. മണി അരുണാചലം, ഫ്ളോറിഡയിലെ ക്ലീവ്ലെന്ഡ് ക്ലിനിക്ക് പ്രസിഡന്റ് ഡോ. വെയ്ല് ബര്‍സൂം, ക്ലീവ് ലെന്‍ഡ് ക്ലിനിക്ക് കാര്‍ഡിയാക് സര്ജന് ഡോ. ഡഗ്ലസ് ജോണ്‍സ്റ്റണ്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."