HOME
DETAILS

നിലനില്‍പ്പ് ഉറപ്പില്ല; തീരുമാനങ്ങള്‍ക്ക് കുറവില്ല

  
backup
March 20 2020 | 08:03 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%89%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2
 
 
 
 
 
 
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പിയുടെ നീക്കത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലനില്‍പ്പ് ഭീഷണിയിലാണെങ്കിലും പ്രധാന തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കി കമല്‍മനാഥ് സര്‍ക്കാര്‍. 
സംസ്ഥാനത്തു മൂന്നു പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതിനും കോണ്‍ഗ്രസ് നേതാക്കളടക്കം ഏഴു പേര്‍ക്കു കാബിനറ്റ് പദവി നല്‍കുന്നതിനുമാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗമാണ് നഗാഡ, മൈഹാര്‍, ചചോര എന്നീ പുതിയ ജില്ലകള്‍ രൂപീകരിക്കാനുള്ള അനുമതി നല്‍കിയത്. ദിഗ് വിജയ് സിങ്ങിന്റെ സഹോദരനും കോണ്‍ഗ്രസ് എം.എല്‍.എയുമായ ലക്ഷ്മണ്‍ സിങ്ങിന്റെ ആവശ്യപ്രകാരമാണ് ചചോര ജില്ല രൂപീകരിക്കുന്നതെന്നാണ് വിവരം. മന്ത്രിസഭയില്‍ അംഗത്വം ലഭിക്കാത്തതിനാല്‍ ഇദ്ദേഹം അസ്വസ്ഥനായിരുന്നു.
നേരത്തെ കോണ്‍ഗ്രസിലുണ്ടായിരുന്ന ഇപ്പോഴത്തെ ബി.ജെ.പി നേതാവ് നാരായണ്‍ ത്രിപാഠിയെ അനുനയിപ്പിക്കാനാണ് മൈഹാര്‍ ജില്ല രൂപീകരിക്കുന്നതെന്നു റിപ്പോര്‍ട്ടുണ്ട്. 
പാര്‍ട്ടി നേതാക്കളടക്കം ഏഴുപേര്‍ക്കു കാബിനറ്റ് പദവി നല്‍കിയതിനു പുറമേ, ഒന്‍പതു പേര്‍ക്കു സഹമന്ത്രിസ്ഥാനവും നല്‍കിയിട്ടുണ്ട്.
രണ്ടു കോണ്‍ഗ്രസ് നേതാക്കളെ സ്‌റ്റേറ്റ് പബ്ലിക് സര്‍വിസ് കമ്മിഷന്‍ അംഗങ്ങളായും നിയമിച്ചു. വനിതാ കമ്മിഷന്‍, ഷെഡ്യൂള്‍ഡ് കാസ്റ്റ് കമ്മിഷന്‍, യുവജന കമ്മിഷന്‍, ഒ.ബി.സി കമ്മിഷന്‍ തുടങ്ങിയവയുടെ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കാണ് നേതാക്കളെ നിയമിച്ചിരിക്കുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago