HOME
DETAILS
MAL
15 മിനുട്ട് വെയിലത്ത് നിന്നാല്‍ കൊവിഡിനെ തുരത്താമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി
backup
March 20 2020 | 08:03 AM
ന്യൂഡല്‍ഹി: രാജ്യം കൊവിഡ് ഭീതിയില്‍ ഉഴലുമ്പോള്‍ തീര്‍ത്തും നിരുത്തരവാദ പ്രസ്താവനയുമായി കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബെ.
15 മിനുട്ട് വെയിലത്തു നിന്നാല്‍ കൊവിഡിനെ ഇല്ലാതാക്കാമെന്നാണ് ഇദ്ദേഹത്തിന്റെ ഉപദേശം. നേരത്തെ, ഗോമൂത്രം കാന്‍സറിനുള്ള മരുന്നാണെന്നതുള്പ്പെടെയുള്ള പ്രസ്താവനകളും ഇദ്ദേഹം നടത്തിയിരുന്നു.
ഇത്തരത്തില്‍ വെയിലത്തു നിന്നാല്‍ പ്രതിരോധ ശേഷി കൂടുമെന്നും കൊവിഡിനെ ഇല്ലാതാക്കാമെന്നുമാണ് മന്ത്രിയുടെ കണ്ടെത്തല്‍. പകല്‍ 11 മണിക്കും രണ്ടിനുമിടയില്‍ വെയിലിനു നല്ല ചൂടുണ്ടാകുമെന്നും ഇതിനിടയ്ക്ക് 15 മിനുട്ട് വെയില് കൊള്ളാനുമാണ് മന്ത്രിയുടെ ഉപദേശം.
നേതാക്കള്‍ നിരുത്തരവാദ പ്രസ്താവനകള്‍ നടത്തരുതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രിതന്നെ ഇത്തരം പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."