വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിക്കെതിരേ ആരോപണങ്ങളുമായി പ്രതിപക്ഷ കക്ഷികള്‍
കുന്നംകുളം: നഗരശുചീകരണത്തിന്റെ ഭാഗമായി ഫുട്പാത്തില്‍ നിന്നും പിടിച്ചെടുത്ത പച്ചക്കറികള്‍ ഫയിനടച്ച ശേഷം കച്ചടക്കാര്‍ക്ക് തിരിച്ച് കൊടുക്കാനോ നടപടിക്രമങ്ങള്‍ പാലിക്കാനോ തയാറാകാതെ ബ്ലയിന്റ് സക്കൂളിലേക്ക് നല്‍കിയെന്നാരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കക്ഷികള്‍ സെക്രട്ടറിക്കെതിരേ കടുത്ത ആരോപണങ്ങളുമായി രംഗത്തു വന്നു. വടക്കാഞ്ചേരി റോഡിലെ വ്യാപാരികളോടു മാത്രമാണ് നഗരസഭ വിവേചനപരമായി നിയമത്തിന്റെ പേരില്‍ ഇത്തരത്തിലുള്ള നിയമ നടപടികള്‍ പാലിക്കുന്നുള്ളൂ എന്നായിരുന്നു ആരോപണം. പട്ടാമ്പി, ഗുരുവായൂര്‍, റോഡിലുള്‍പെടെ വ്യാപാരികള്‍ ഫുട്പാത്ത്‌ടെ കൈയേറി കച്ചവടം ചെയ്യുന്നു. റിലയന്‍സ് ഉള്‍പെടേയുള്ള സ്ഥാപനങ്ങള്‍ പരസ്യമായി റോഡില്‍ ഷെഡ് കെട്ടിയാണ് സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ചു വില്‍പന നടത്തുന്നതെന്നും എന്നാല്‍ അവരെ സഹായിക്കുന്ന നിലപാട് ആണ് സെക്രട്ടറി കൈകൊള്ളുന്നതെന്നുമായിരുന്നു വിമത പക്ഷം കോണ്‍ഗ്രസിന്റെ ആരോപണം. നിയമങ്ങള്‍ പാലിക്കപെടുന്നില്ല. നഗരത്തിലെ തട്ടുകടകള്‍ ഒഴിപിച്ചതിന്റെ ഭാഗമായുള്ള നടപടിയില്‍ ഒരു തൊഴിലാളിയുടെ ആത്മഹത്യ വരെയുണ്ടായ നഗരത്തില്‍ ഇപ്പോള്‍ തട്ടുകടകളുടെ അതിപ്രസരമാണ്. പലതും ഉദ്യോഗസ്ഥര്‍ കൈകൂലി വാങ്ങിയാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. കഴിഞ്ഞ യോഗത്തില്‍ ആവശ്യപെട്ട ഫയലുകള്‍ ഇനിയും കൗണ്‍സിലര്‍മാര്‍ക്കു നല്‍കിയില്ലെന്നാണ് മറ്റൊരു ആരോപണം. നഗരസഭയില്‍ നിന്നും ഫയലുകള്‍ കാണാതാകുന്നതായി സ്ഥിരം സമിതി അധ്യക്ഷ കൂടിയായ ഗീതാ ശശിയായിരുന്നു കഴിഞ്ഞയോഗത്തില്‍ പരാതി ഉന്നയിച്ചത്. ഫയലുകള്‍ പോകുന്നത് പരിശോധിക്കാന്‍ ട്രാക്കിങ് സംവിധാനം ഏര്‍പെടുത്തുകയും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്നുമായിരുന്നു കഴഞ്ഞ യോഗത്തില്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ ഇതു പാലിക്കപെട്ടില്ലെന്നു മാത്രമല്ല ഫയലുകള്‍ ഇപ്പോഴും ലഭ്യമായിട്ടില്ലെന്നും ഗീതാശശി പറഞ്ഞു.
വാര്‍ഡ് തലങ്ങളില്‍ നടക്കേണ്ട ക്ഷേമപ്രവര്‍ത്തനങ്ങളുടേയും ഗുണഭോക്താക്കളുടെ സഹായങ്ങള്‍ക്കായുമുള്ള ഫയലുകളാണ് നഷ്ടപെട്ടത്. എന്നാല്‍ ഈ ഫയലുകള്‍ ഇനിയും കണ്ടെത്താനായില്ലെന്ന് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. ഫയലുകള്‍ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കിയതായും സെക്രട്ടറി പറഞ്ഞു.
സെക്രട്ടറി തങ്ങളെ അപമാനിക്കുന്ന തരത്തിലാണ് പെരുമാറുന്നതെന്നും ഗീതാശശി ആരോപിച്ചു. നഗരത്തിലെ മാലിന്യ സംസ്‌കരണ പദ്ധതിക്കായുള്ള ആക്ഷന്‍പ്ലാന്‍ യോഗം അംഗീകരിച്ചു.
ചെയര്‍പഴ്‌സന്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷയായി. ഷാജി ആലിക്കല്‍, ബിജു സി ബോബി, വൈസ് ചെയര്‍മാന്‍ പി.എം സുരേഷ്, കെ.എ സോമന്‍, അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."