തളിക്കുളത്ത് ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന
വാടാനപ്പള്ളി: തളിക്കുളം എരനേഴത്ത് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഉത്സവപറമ്പിലെ താല്കാലിക ഹോട്ടലുകള്‍ ബജി സ്റ്റാളുകള്‍ ഐസ്ക്രീം വാഹനങ്ങള്‍ അലുവ സ്റ്റാളുകള്‍ ശീതള പാനീയ സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
പഴകിയ ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്തിയ ഒരു ബജി സ്റ്റാള്‍ അടച്ചു പൂട്ടി.
പഴകിയ ഭക്ഷണവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. മതിയായ രേഖകളില്ലാത്ത ഐസ്ക്രീം കച്ചവടം നിര്‍ത്തലാക്കുകയും ശീതള പാനീയ സ്റ്റാളുകളില്‍ നിന്ന് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഐസ് പിടിച്ചെടുക്കുകയും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുകയും ചെയ്തു.
പരിശോധനക്ക് തളിക്കുളം കുടുംബ ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.പി ഹനീഷ്കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.ബി ബിനോയ്, പി.എം വിദ്യാസാഗര്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."