HOME
DETAILS

കൊവിഡ് 19: കേരളത്തിലേക്കുള്ള അതിര്‍ത്തിയില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി തമിഴ്‌നാടും കര്‍ണാടകയും

  
backup
March 20 2020 | 10:03 AM

covid-19-thamlinadu-and-karnataka-take-precautions2020

പാലക്കാട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി തമിഴ്‌നാടും കര്‍ണാടകയും. അത്യാവശ്യം ഇല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നാണ് സംസ്ഥാന ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശം.

ഇന്ന് വൈകുന്നേരത്തോടെ ചെക് പോസ്റ്റുകള്‍ അടയ്ക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ തമിഴ്‌നാട് അതിര്‍ത്തിയില്‍ തടയുകയാണ്. നിലവില്‍ എല്ലാ വാഹനങ്ങളും പരിശോധിച്ച് മരുന്നു തളിച്ച ശേഷമാണ് തമിഴ്‌നാട്ടിലേക്ക് കടത്തിവിടുന്നത്. കോയമ്പത്തൂര്‍, തേനി, കന്യാകുമാരി ഉള്‍പ്പെടെയുള്ള അതിര്‍ത്തിപ്രദേശങ്ങളിലെല്ലാം പരിശോധന ശക്തമാക്കിയിട്ടുണ്ട്. വാളയാര്‍ വഴി അത്യാവശ്യവാഹനങ്ങള്‍ മാത്രം കടത്തിവിടും.

നേരത്തെ ആര്യങ്കാവ് ചെക്ക്പോസ്റ്റിലും തമിഴ്നാട് സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു.

അതേസമയം, കേരളത്തിലേക്കുള്ള ബസുകള്‍ കര്‍ണാടക ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ തടയുകയാണ്. ഇനി സര്‍വീസ് നടത്തരുതെന്ന് കര്‍ണാടക ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. ഗുണ്ടല്‍പേട്ട്, ബാവലി ചെക്‌പോസ്റ്റുകളില്‍ ആണ് ബസുകള്‍ തടഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിവ്യക്കെതിരെ സംഘടന നടപടിക്കൊരുങ്ങി സിപിഎം തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ ചര്‍ച്ചയില്‍ തീരുമാനം ബുധനാഴ്ച

Kerala
  •  2 months ago
No Image

ദന ചുഴലിക്കാറ്റ് കരതൊട്ടു; ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago