HOME
DETAILS

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

  
October 24, 2024 | 3:57 PM

Dubais Visa Amnesty Relief for 10000 Indian Expats

ദുബൈ: യു.എ.ഇയില്‍ നടന്നു വരുന്ന വിസാ പൊതുമാപ്പിന്റെ സേവനം തേടിയെത്തിയ 10,000 ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കി നല്‍കിയെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇവരില്‍ 3,200 പേര്‍ രാജ്യം വിടാനുള്ള രേഖകള്‍ സ്വന്തമാക്കിയപ്പോള്‍ 1,300 പേര്‍ യു.എ.ഇയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചതായും നയതന്ത്രകാര്യാലയം അറിയിച്ചു. റസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച് ജീവിക്കുന്നവര്‍ക്കായുള്ള ഈ പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍

സെപ്തംബര്‍ 1 മുതല്‍ ദുബൈയിലെ കോണ്‍സുലേറ്റിലും അല്‍ അവീറിലും, ഫെസിലിറ്റേഷന്‍ സെന്ററുകളിലും നിന്ന് പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ സഹായിക്കും. യു.എ.ഇ പൊതുമാപ്പ് സേവനങ്ങള്‍ (വിരലടയാളം ഒഴികെ ബയോമെട്രിക് രേഖകള്‍) കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തിലെ ഫെസിലിറ്റേഷന്‍ സെന്ററില്‍ വച്ച് ഒറ്റത്തവണയായി വാഗ്ദാനം ചെയ്യുന്നുവെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

1,300ലധികം പാസ്‌പോര്‍ട്ടുകളും 1700 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും നല്‍കിയിട്ടുണ്ടെന്നും 1500ലധികം എക്‌സിറ്റ് പെര്‍മിറ്റുകള്‍ നല്‍കുന്നതിന് സഹായിച്ചിട്ടുണ്ടെന്നും, കൂടാതെ മറ്റ് സേവന അന്വേഷകര്‍ക്ക് യു.എ.ഇ അധികാരികളില്‍ നിന്ന് ഫീസ്/പെനാല്‍റ്റി ഇളവ് ലഭിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

സാധുവായ പാസ്‌പോര്‍ട്ടുകള്‍ ഇല്ലാത്തവര്‍ക്ക് യു.എ.ഇയില്‍ താമസം തുടരാന്‍ ആഗ്രഹിക്കുന്നവെങ്കില്‍ ഹ്രസ്വ സാധുതയുള്ള പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നു. സാധുവായ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന ഒറ്റത്തവണ യാത്രാ രേഖയാണ് ഔട്ട്പാസ് എന്നറിയപ്പെടുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇ.സി).

ദുരിതത്തിലായ ഇന്ത്യക്കാരെ പിന്തുണയ്ക്കുന്ന സാമൂഹിക ഗ്രൂപ്പായ എയിം ഇന്ത്യ ഫോറത്തിന്റെ (എ.ഐ.എഫ്) സന്നദ്ധ പ്രവര്‍ത്തകരുടെ പിന്തുണയോടെ എമിഗ്രേഷന്‍ അധികാരികളില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റുകളും നല്‍കുന്നുണ്ടെന്ന് കോണ്‍സുലേറ്റ് അറിയിച്ചിരുന്നു. കൂടാതെ യു.എ.ഇ വിടുന്നവര്‍ക്ക് ജി.ഡി.ആര്‍.എഫ്.എ അനുമതിയും ആവശ്യമാണ്.

എക്‌സിറ്റ് പെര്‍മിറ്റുകള്‍ നല്‍കുന്നതിനു പുറമേ, കോണ്‍സുലേറ്റിലെ വിവിധ കൗണ്ടറുകള്‍ പാസ്‌പോര്‍ട്ട് റിപ്പോര്‍ട്ട്, തൊഴില്‍ റദ്ദാക്കല്‍, മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സാങ്കേതിക ടിക്കറ്റ് (മുഹ്‌റെ), എമിഗ്രേഷന്‍ റദ്ദാക്കല്‍, ഒന്നിലധികം യു.ഐ.ഡികള്‍ ലയിപ്പിക്കല്‍ എന്നിങ്ങനെയുള്ള നിരവധി സേവനങ്ങളും നല്‍കുന്നു.

The Indian Consulate in Dubai introduces visa amnesty for 10,000 Indians, providing relief from fines and penalties, and facilitating easy return to India or regularization of status.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  2 days ago