HOME
DETAILS

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

  
Web Desk
October 24, 2024 | 4:52 AM

Yogi Government Evicts 80 Muslim Families in Bahajoi Lucknow

ലഖ്‌നോ: 80 മുസ്‌ലിം കുടുംബങ്ങളെ തെരുവിലേക്കിറക്കിവിട്ട് യോഗി സര്‍ക്കാര്‍. സംഭാല്‍ ജില്ലയിലെ ബഹജോയി മേഖലയിലാണ് സംഭവം. അലഹബാദ് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. 

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നടപടിയെന്ന് ഇറക്കി വിടപ്പെട്ട കുടുംബാംഗങ്ങള്‍ പറയുന്നു. 
വീടുകളില്‍ നിന്നും ഇറക്കിവിടുന്നതിന് മുമ്പ് തങ്ങള്‍ക്ക് നോട്ടിസ് നല്‍കിയില്ല. കഴിഞ്ഞ 50 വര്‍ഷമായി താമസിക്കുന്ന വീടുകളില്‍ നിന്നാണ് തങ്ങളെ ഇറക്കിവിട്ടതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയിലാണ് വീടുകള്‍ നിര്‍മിച്ചതെന്ന് ആരോപിച്ചായിരുന്നു നടപടി. ഉച്ചക്ക് 1.15ഓടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്ന് വീടുകള്‍ സീല്‍ ചെയ്യുകയായിരുന്നുവെന്ന് ഗ്രാമീണര്‍ പറയുന്നത്. സ്ഥലം വാങ്ങി ഇവിടെ വീടു വെച്ചവരാണ് പലരും. ഇത് ഗ്ലാസ് ഫാക്ടറിയുടെ സ്ഥലമാണെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ഗ്രാമീണര്‍ പറയുന്നു. 

നോട്ടിസ് പോലുമില്ലാതെ വീടുകളില്‍ നിന്നും ഇറക്കിവിടുന്നതിനെതിരെ ഗ്രാമീണര്‍ പ്രതിഷേധിച്ചുവെങ്കിലും ഫലമുണ്ടായില്ല. വൈദ്യുതി ബന്ധവും കുടിവെള്ള കണക്ഷനും വിച്ഛേദിച്ചത് വലിയ പ്രതിസന്ധിക്ക് കാരണമായെന്നും ഗ്രാമീണര്‍ പറഞ്ഞു. പലരും തെരുവുകളില്‍ കഴിയേണ്ടി വന്നെന്നും ഗ്രാമീണര്‍ വ്യക്തമാക്കി. 

വീടുകളില്‍ നിന്നും ഇറക്കിവിട്ട കുടുംബങ്ങള്‍ നീതിക്കായി യു.പി സര്‍ക്കാറിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ പരിഗണിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല.

എനിക്ക് രണ്ട് പിഞ്ചു കുഞ്ഞുങ്ങളാണുള്ളത്. അവരെ ഞാന്‍ എവിടെ കൊണ്ടുപോവും ഒരു ഉമ്മ ചോദിക്കുന്നു. പ്രായമായ പെണ്‍മക്കളേയും കൊണ്ട് എവിടേക്ക് പോവുമെന്നതാണ് മറ്റൊരു മാതാവിന്റെ ആധി. 

അവിടെയുള്ള ഒറു ചെറുപ്പക്കാരന്‍രെ പ്രതികരണം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. തങ്ങളുടെ മുസ്‌ലിം ഐഡന്റിറ്റിയാണ് ഇത്തരം നടപടികള്‍ക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തര്‍ക്ക സ്ഥലമെന്ന് പറയുന്നത് ഇവിടെ നിന്ന് ഏറെ അകലെയാണ്. എന്റെ പേര് സദ്ദാം ഹുസൈന്‍ എന്നായത് കൊണ്ടാണ് ഞാന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടത്- ആദ്ദേഹം പ്രതികരിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിൽ അതിക്രമം: ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

കോഴിക്കോട് അടക്ക മോഷ്ടിച്ച് കടക്കുന്നതിനിടെ ചാക്ക് പൊട്ടി റോഡിൽ വീണു; കൊപ്ര മോഷണത്തിലും പങ്കെന്ന് സൂചന; മൂവർസംഘം പിടിയിൽ

Kerala
  •  2 days ago
No Image

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; വിവാഹസംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  2 days ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ തീയതി നീട്ടി; ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ 30 വരെ സമയം

Kerala
  •  2 days ago
No Image

"ഇന്ത്യക്കാർ ക്രിയേറ്റീവ് അല്ലെന്ന് ആര് പറഞ്ഞു?" ചലാൻ തട്ടിപ്പിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് പ്രശസ്ത സ്റ്റാൻഡ്അപ്പ് കൊമേഡിയൻ; പുതിയ തട്ടിപ്പുരീതി ഇങ്ങനെ

National
  •  2 days ago
No Image

യു.പിയിൽ വീട്ടിനുള്ളിൽ നിസ്‌കരിച്ചവർ അറസ്റ്റിൽ; ശക്തമായ പ്രതിഷേധം 

National
  •  2 days ago
No Image

ഇൻഡോറിൽ പരാജയം രുചിച്ച് ഇന്ത്യ; മൂന്നാം ഏകദിനത്തിലെ വിജയത്തോടെ കിവീസിന് പരമ്പര

Cricket
  •  2 days ago
No Image

ട്രംപ് ഞങ്ങളെ ചാവേറുകളാക്കി വഞ്ചിച്ചു: പരാതിയുമായി ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭകർ   

International
  •  2 days ago
No Image

ഭാര്യക്ക് വാങ്ങിയ സ്വർണ മോതിരം വിമാനത്താവളത്തിൽ നഷ്ടമായി; നിരാശനായ ഇന്ത്യൻ പ്രവാസിക്ക് തുണയായി ദുബൈ എയർപോർട്ട് ഉ​ദ്യോ​ഗസ്ഥിന്റെ സത്യസന്ധത

uae
  •  2 days ago
No Image

കൊച്ചിക്ക് പിന്നാലെ പൊന്നാനിയും: ആയിരം കോടിയുടെ കപ്പൽ നിർമ്മാണശാലയ്ക്ക് ഉടൻ തുടക്കമാകും

Kerala
  •  2 days ago