HOME
DETAILS
MAL
സഊദിയിൽ ആശുപത്രി ജീവനക്കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
backup
March 20 2020 | 15:03 PM
റിയാദ്: സഊദിയിലെ റിയാദിൽ ആശുപത്രി ജീവനക്കാരിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ജീവനക്കാരിക്കാണ് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്.
കൊറോണ വൈറസ് ബാധിച്ച രാജ്യത്ത് നിന്ന് ഒരാഴ്ച മുമ്പ് എത്തിയ വീട്ടുജോലിക്കാരിയുമായി ഇവർ ബന്ധപ്പെട്ടിരുന്നു. എന്നാൽ, വീട്ടുജോലിക്കാരി ഏത് രാജ്യക്കാരിയാണെന്ന് വ്യക്തമല്ല.
ആശുപത്രി ജീവനക്കാരിയുടെ നില കുഴപ്പമില്ലെന്നും ഇവരുമായി ബന്ധപ്പെട്ട എല്ലാ ആളുകൾക്കും മെഡിക്കൽ പരിശോധന തുടരുകയാണെന്നും ആശുപത്രി അറിയിച്ചു. എന്നാൽ എല്ലാ ഫലങ്ങളും നെഗറ്റീവ് ആണെന്നും ആശുപത്രി കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."