HOME
DETAILS

പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

  
backup
February 05 2019 | 06:02 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86

നിസാര്‍ കലയത്ത്


ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആത്മഹത്യ ചെയ്ത ഇന്ത്യന്‍ പ്രവാസികളില്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികളാണെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷം വിവിധ അപകടങ്ങളിലായി മരിച്ച പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 26 ആണ്. എന്നാല്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം 51 ഉം. രണ്ടുവര്‍ഷത്തിനിടെയാണ് സ്വാഭാവിക മരണത്തെക്കാള്‍ കൂടുതലായി ആത്മഹത്യ വര്‍ധിച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യതയും കടക്കെണിയുമാണ് പ്രവാസികളുടെ ആത്മഹത്യക്ക് പിന്നിലെ പ്രധാന കാരണമായി സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.ക്രെഡിറ്റ് കാര്‍ഡില്‍ വരുത്തി വയ്ക്കുന്ന ബാധ്യതയും, ബാങ്ക് ലോണ്‍ അടക്കമുള്ള കടങ്ങളും, വാട്ട്‌സ്ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ട്. ബാങ്ക് ലോണുകള്‍ സമയബന്ധിതമായി അടച്ചുതീര്‍ക്കാന്‍ സാധിക്കാതെ പലിശയും പിഴപ്പലിശയും വര്‍ധിക്കുമ്പോള്‍ ജീവിതം അനിശ്ചിതത്വത്തിലാവുകയും ഒടുവില്‍ പലരും ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയുമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗവും 30 വയസിന് താഴെ പ്രായമുള്ളവരുമാണ്.
ഷാര്‍ജ അല്‍ നഹ്ദയിലെ താമസയിടത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച 20 വയസുള്ള ഇന്ത്യക്കാരിയെ ഷാര്‍ജ പൊലിസ് രക്ഷപ്പെടുത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സ്വന്തം ഫോട്ടോയ്ക്ക് ലഭിച്ച മോശം അഭിപ്രായങ്ങളില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവതി പിന്നീട് പൊലിസിനോട് പറഞ്ഞു.  മലയാളികള്‍ക്കിടയില്‍ ആത്മഹത്യ പെരുകുന്നതിലെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് നോര്‍ക്ക ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കേണ്ടതാണെന്ന് സഊദിയിലെ വിവിധ പ്രവാസി സംഘടനകള്‍ അഭിപ്രായപ്പെട്ടു.അതേ സമയം കുടുബ പ്രശ്‌നങ്ങളും നാട്ടിലെ സാമ്പത്തിക പ്രതിസന്ധികളും പ്രവാസി ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് മറ്റൊരു കാരണമാകുന്നുണ്ടെന്നും സാമൂഹികപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ, പരസ്പരം പങ്കുവയ്ക്കാനോ ശ്രമിക്കാതെയാണ് പ്രവാസികള്‍ ആത്മഹത്യയെന്ന വഴി തിരഞ്ഞെടുക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-16-09-2024

PSC/UPSC
  •  3 months ago
No Image

വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം; ഇല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  3 months ago
No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  3 months ago
No Image

അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  3 months ago
No Image

ഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

പാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ

uae
  •  3 months ago
No Image

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ

Saudi-arabia
  •  3 months ago
No Image

നിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം

Kerala
  •  3 months ago
No Image

വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം

Kerala
  •  3 months ago
No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  3 months ago