HOME
DETAILS

ദേശീയപാത കുരുതിക്കളം: നടപടിയെടുക്കാതെ അധികൃതര്‍

  
backup
February 05 2019 | 07:02 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b4%82-%e0%b4%a8%e0%b4%9f

അമ്പലപ്പുഴ: ദേശീയപാതയില്‍ പായല്‍ക്കുളങ്ങര കരൂര്‍ ഭാഗങ്ങള്‍ കുരുതിക്കളമാവുന്നു. തോട്ടപ്പിള്ളി മുതല്‍ കാക്കാഴം പാലം വരെ 2018 ഡിസംബര്‍ മുതല്‍ അപകടങ്ങളുടെ പരമ്പരയായിരുന്നു. വാഹനങ്ങളുടെ അമിതവേഗതയും വെളിച്ചക്കുറവുമാണ് പ്രധാനമായും അപകടത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്.
രണ്ടു ദിവസം മുന്‍പ് കരൂര്‍ ഭാഗത്ത് രാത്രി ടാങ്കര്‍ലോറി ഇടിച്ച് പുറക്കാട് സ്വദേശി വിശാഖ് (20) മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശി അഖിലേഷ് (27) മരണപ്പെടുകയും സുഹൃത്തിന് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പായല്‍ കുളങ്ങരയില്‍ ടൂറിസ്റ്റ് വാഹനവും ബൈക്കുമായി ഇടിച്ച് കൊട്ടാരവളവ് സ്വദ്ദേശി രാഹുല്‍ (22) മരണപ്പെട്ടിരുന്നു.
അപകട മരണങ്ങള്‍ നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി പ്രദേശത്ത് വാഹനാപകടങ്ങള്‍ പതിവായിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പടെ നിരവധി യുവാക്കളാണ് അടുത്ത കാലങ്ങളില്‍ ഇവിടെ വാഹനാപകടങ്ങളില്‍ മരണപ്പെട്ടത്. പകല്‍ സമയത്തും രാത്രികാലങ്ങളിലും അപകടങ്ങള്‍ പതിവായിട്ടും അപകട സൂചനാ ബോര്‍ഡുകള്‍ ഇവിടെ ഇതുവരെ സ്ഥാപിച്ചിട്ടില്ല.
തെരുവുവിളക്കുകളും പൂര്‍ണമായും തെളിയാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്റെ അരികില്‍ റിഫ്‌ളകടറുകള്‍ സ്ഥാപിച്ച് മേഖലയെ അപകടമുക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ഭാഗത്തെ റോഡിന്റെ വളവുകളും അപകടത്തിനു കാരണമായി വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ രാത്രി കാലങ്ങളിലുള്ള പട്രോളിങ്ങ് ശക്തമാക്കുകയും ദേശിയപാത വിഭാഗം സുരക്ഷയ്ക്കായി മുന്‍കരുതലെടുക്കണമെന്ന ആവശ്യവും ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago