ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ബില്‍ ലോക്‌സഭയില്‍ അവതരപ്പിച്ചു
മൂവാറ്റുപുഴ: കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കുന്ന ബില്‍ (ഫാര്‍മേഴ്‌സ് ഗ്യാരന്റീഡ് ഇന്‍കം ആന്‍ഡ് വെല്‍ഫെയര്‍ ബില്‍) അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാജ്യത്തെ പകുതിയിലധികം വരുന്ന കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കുതിന് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് സ്വകാര്യ ബില്‍ അവതരിപ്പിച്ചുകൊണ്ട് ജോയ്‌സ് ജോര്‍ജ് എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. പത്തേക്കറില്‍ താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്യുന്ന ആളെയാണ് ബില്ലിന്റെ പരിധിയില്‍ കര്‍ഷകനായി പരിഗണിക്കുന്നത്. കൃഷി മുഖ്യവരുമാനമാര്‍ഗം ആയിരിക്കുകയും വേണം. പ്രകൃതി ദുരന്തം, വെള്ളപ്പൊക്കം, ഭൂകമ്പം, സുനാമി, ഉരുള്‍പൊട്ടല്‍, വരള്‍ച്ച, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ ഉണ്ടാകുമ്പോള്‍ കര്‍ഷകന്റെ കൃഷിയ്ക്ക് ആനുപാതികമായ വരുമാനം ഉറപ്പു നല്‍കുതിനാണ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് രൂപീകരിക്കുന്നത്. വിലയിടിവ് നേരിടുന്നതിനായി വിള ഇന്‍ഷുറന്‍സ് പദ്ധതി ഉള്‍പ്പെടെയുള്ള ഒട്ടേറെ പദ്ധതികളും ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടും.
ഓരോ സംസ്ഥാനത്തേയും ഓരോ കാര്‍ഷിക ഉല്‍പന്നങ്ങളും ഇനം
തിരിച്ച് ഗസറ്റു വഴി വിജ്ഞാപനം ചെയ്യണം. ഓരോ ഉത്പ്പന്നത്തിന്റെയും ഉല്‍പ്പാദന ചിലവ്, തൊഴില്‍ കൂലി, ഗതാഗത ചിലവ്, വിപണന ചിലവ്, ഉള്‍പ്പെടെയുള്ള ചിലവുകളും ശാസ്ത്രീയമായി തയ്യാറാക്കി വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തണം. കര്‍ഷകര്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധനയും ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തണം. പലിശരഹിത വായ്പയും ഈടു രഹിത വായ്പയും കര്‍ഷകര്‍ക്ക് നല്‍കണം. ഏത് സാഹചര്യത്തിലും കൃഷിക്കാരന്
ജീവിക്കുന്നതിനാവശ്യമായ വരുമാനം ഉറപ്പു നല്‍കുകയും ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് വഴി ഈ തുക വിതരണം ചെയ്യുകയ്യും വേണം. കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ കര്‍ഷകര്‍ക്ക് സുരക്ഷിതത്വബോധം ഉണ്ടാകുതിനും കൂടുതല്‍ ശക്തിയോടെ കൃഷി മേഖലയെ ജീവനോപാധിയായി ആശ്രയിക്കുന്നതിനും പ്രോത്സാഹനം നല്‍കുതാണ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ബില്ലെന്ന് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."