മത വിശ്വാസം കൈവിടാതെ അതീവ ജാഗ്രത പുലര്‍ത്തുക,ആരോഗ്യ വകുപ്പിന്റെ നിയന്ത്രണങ്ങള്‍ എല്ലാവരും അംഗീകരിക്കുക: സമസ്ത
മലപ്പുറം: നമ്മുടെ രാജ്യത്ത് ഓരോ ജില്ലയിലും, ജില്ലകളില്‍ തന്നെ ഓരോ മേഖലയിലും കോവിഡ്19 ന്റെ കാര്യത്തില്‍ സാഹചര്യങ്ങള്‍ മാറി മറിഞ്ഞ് കൊണ്ടിരിക്കുന്ന അവസ്ഥയാണെന്നും ഗവണ്‍മെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും നിയന്ത്രണങ്ങള്‍ അംഗീകരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നു സമസ്ത നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
അതോടൊപ്പം ഇത്തരം ഘട്ടങ്ങളില്‍ ഇതെല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളാണെന്നും മനുഷ്യോല്‍പത്തി മുതല്‍ ഇത്തരം പരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അങ്ങനെയുള്ള പരീക്ഷണ ഘട്ടങ്ങളില്‍ ക്ഷമ പാലിക്കാനും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാനും പ്രാര്‍ത്ഥന വര്‍ദ്ധിപ്പിക്കുവാനും ഇവര്‍ ആഹ്വാനം ചെയ്തു.
അതു ഇഹപര വിജയത്തിന്റെ മാര്‍ഗമാണെന്നും വിശുദ്ധ ഖുര്‍ആന്‍ ഉപദേശിച്ചത് ഉള്‍കൊണ്ട് ഈമാന്‍ ശക്തിപ്പെടുത്തുവാന്‍ ഈ അവസരം കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നും സമസ്ത നേതാക്കള്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."