കോവിഡ് 19:ഒമാനില്‍ പുതിയ നാല് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു
മസ്‌കറ്റ്: കൊറോണ വൈറസ് ബാധയേറ്റ നാല് പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 52 ആയി ഉയര്‍ന്നു.ജിസിസി രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിതെങ്കിലും, ഒമാനിലും കോവിഡ് ബാധിതരുടെ എണ്ണം ക്രമേണ വര്‍ദ്ദിക്കുകകയാണ്.13 പേര്‍ രോഗവിമുക്തി നേടി.
രണ്ട് കേസുകള്‍ മുമ്പത്തെ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയത് മൂലവും, മറ്റ് രണ്ട് കേസുകള്‍ യുകെയിലേക്കും സ്‌പെയിനിലേക്കുമുള്ള യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗം പിടി പെട്ടത്. മുഖം, മൂക്ക്, വായ, കണ്ണുകള്‍ എന്നിവ തൊടാതിരിക്കാനും ചുമ, തുമ്മല്‍ എന്നിവയ്ക്കിടെ ആരോഗ്യകരമായ ശീലങ്ങള്‍ പാലിക്കാനും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകഴുകുന്നത് തുടരണമെന്നും ആരോഗ്യ മന്ത്രാലയം എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ടൂറിസ്റ്റ് സെക്ടറിലും ഏവിയേഷന്‍ മേഘാലയിലുമാണ്. ഹോട്ടല്‍ മേഖലയിലുള്ള ചില കമ്പനികള്‍ ജീവനക്കാര്‍ക്ക് ദീര്‍ഘകാല അവധി നല്‍കിയിരിക്കുകയാണ്.
ഇന്ത്യയില്‍ നിന്നും ഒമാനിലേക്കും തിരിച്ചും ഉള്ള എല്ലാ വിമാന സര്‍വീസുകളും മാര്‍ച്ച് 22 മുതല്‍ 28 വരെ നിര്‍ത്തി വെക്കുന്നതായി ഒമാന്‍ എയര്‍ ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേ സമയം ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടില്‍ എത്തിക്കാനായി ഒരു പ്രത്യേക വിമാന സര്‍വ്വീസ് ഞായറാഴ്ച പുലര്‍ച്ചെ 2.15 ന് നടത്തും. വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഉള്ളതിനാല്‍ തിരിച്ചുള്ള യാത്രയില്‍ ഓമനികള്‍ക്ക് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.
കോവിഡ് അനുബന്ധ യാത്രാ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് റീ ബുക്കിംഗ് നിരക്കുകള്‍ ഒഴിവാക്കിയതായി ഓണ്‍ലൈന്‍ സൈറ്റില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്തത് 2020 മാര്‍ച്ച് 01 നും 2020 ഏപ്രില്‍ 30 നും ഇടയിലാണെങ്കില്‍ യാത്രാ തീയതി സൗജന്യമായി മാറ്റാന്‍ കഴിയും. നിരക്ക് വ്യത്യാസം ബാധകമായേക്കാം.2021 മാര്‍ച്ച് വരെ എപ്പോള്‍ വേണമെങ്കിലും ഈ സൗകര്യം ഉപയോഗിക്കാം.എന്നാല്‍ ബുക്കിംഗ് റദ്ദാക്കുകയാണെങ്കില്‍ ക്യാന്‍സലേഷന്‍ ചാര്‍ജ് ആയി ഒരു ടിക്കറ്റിന് 16 ഒമാനി റിയാല്‍ നല്‍കേണ്ടി വരും.
കോവിഡ് ആഗോള സാമ്പത്തിക മേഘലയിലും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു.ഒരു യുഎസ് ഡോളറിന് 75.600 രൂപ എന്ന നിരക്കിലാണ് ഇന്ന് വിനിമയം നടക്കുന്നത്. രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞത് പ്രവാസ ലോകത്തിന് ആശ്വാസമമായി.ഒരു ഒമാനി റിയാലിന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 196.300 രൂപ എന്ന നിരക്കില്‍ ആണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്. എന്നാല്‍ ശമ്പളസമയം അല്ലാത്തതും ബിസിനസ് മോശവും ആയതിനാല്‍ മണി എക്‌സ്‌ചേഞ്ചുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."