HOME
DETAILS

ബഹ്‌റൈനില്‍ സ്വയം നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെടുന്നവര്‍ക്ക് സൗജന്യ താമസ സൗകര്യവുമായി മലയാളി ബിസിനസുകാരന്‍

  
backup
March 22 2020 | 04:03 AM

stand-with-isolated-people-in-behrin

മനാമ: ബഹ്‌റൈനില്‍ സ്വയം നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെടുന്നവര്‍ക്ക് സൗജന്യ താമസ സൗകര്യമൊരുക്കി മലയാളി ബിസിനസ്സുകാരന്‍ മാതൃകയാകുന്നു.ഇവിടെ ഹോം ഐസൊലേഷന് നിര്‍ദേശിക്കപ്പെടുന്നവര്‍ക്ക് സൗജന്യമായി താമസ സൗകര്യം നല്‍കുമെന്ന് ഒഷ്യായ്ന്‍ ഗേറ്റ്, റുബികോണ്‍ ഹോട്ടല്‍ മാനേജ്മെന്റ് കമ്പനി ചെയര്‍മാനും മലയാളിയുമായ ഡോ. മുഹമ്മദ് റഫീഖ് അറിയിച്ചു. ഹോം ഐസലേഷനില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്ത സ്വദേശികള്‍ക്കും, വിദേശികള്‍ക്കും വേണ്ടിയാണ് മലയാളി ബിസിനസ്സുകാരന്‍ ഈ സഹായം ഒരുക്കുന്നത്.

ഒന്നിലധികം പേര്‍ ചേര്‍ന്ന് നില്‍ക്കുന്ന റൂമുകളിലാണ് പൊതുവെ ബഹ്റൈനിലെ പ്രവാസികള്‍ താമസിക്കാറുള്ളത്. എന്നാല്‍ നാട്ടില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും വരുന്നവരോട് സ്വയം നിരീക്ഷണത്തില്‍ ഇരിക്കാന്‍ ആവിശ്യപ്പെടുന്ന ഘട്ടത്തില്‍ അതിനുള്ള സാഹചര്യം സാമ്പത്തികമായും മറ്റും സ്വീകരിക്കാന്‍ കഴിയാതെ പോകുന്നുണ്ട്.

ഐസൊലേഷന് നിര്‍ദേശിക്കപ്പെടുന്നവര്‍ ഇത്തരം സാഹചര്യങ്ങളില്‍ താമസിക്കുന്നത് വൈറസിനെ പ്രതിരോധിക്കുന്നതിന് വിഘാതമുണ്ടാക്കാനിടയുള്ളത് കൊണ്ടാണ് തന്റെ കമ്പനിയുടെ കീഴിലുള്ള ഹോട്ടലുകളും, അപ്പാര്‍ട്ട്‌മെന്റുകളും ഇതിനായി വിട്ടു നല്‍കാന്‍ തയ്യാറാകുന്നെതെന്നും ഇത്തരത്തില്‍ ഒറ്റയ്ക്ക് ഹോം ഐസലേഷനില്‍ ഇരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് തണലാവുകയാണ് തന്റെ കമ്പനിയുടെ ലക്ഷ്യമെന്നും മുഹമ്മദ് റഫീഖ് അറിയിച്ചു.

പുതിയ സാഹചര്യത്തില്‍ ഈ സഹായഹസ്തം വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ബഹ്റൈന്‍ കിരീടവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ മുന്നോട്ട് വെച്ച പ്രവത്തനങ്ങളില്‍ പങ്കാളിയാവുകയാണ് ഈ മലയാളി ബിസ്സിനെസ്സുകാരന്‍.

കൂട്ടായ പ്രവര്‍ത്തനങ്ങളിലാണ് ബഹ്റൈനിലെ പ്രവാസികളും സ്വദേശികളുമെല്ലാം. ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനും ഡോ. റഫീഖ് തയ്യാറാണ്.

അഞ്ഞുറോളം പേരെ ഐസലോഷനില്‍ പാര്‍പ്പിക്കാന്‍ പറ്റുന്ന മുറികളുള്ള ഹോട്ടല്‍, അപ്പാര്‍ട്ട്മെന്റുകളും മന്ത്രാലയത്തിന് വിട്ടുനല്‍കാനും തയ്യാറാണെന്നും ഇക്കാര്യം ഉടന്‍ അധികൃതരെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുകയാണെങ്കില്‍ തന്റെ കമ്പനികളുടെ കീഴിലുള്ള എല്ലാ ഹോട്ടലുകലും, അപ്പാര്‍ട്‌മെന്റുകളും താല്‍കാലികമായി വിട്ടുകൊടുക്കാനും തെയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

സാമൂഹിക സേവന രംഗത്ത് വ്യത്യസ്ഥമായ മാതൃക കാണിച്ചിട്ടുള്ള വ്യക്തിയാണ് ഡോ റഫീഖ്, പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് കൈത്താങ്ങാവുന്ന അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ അഭിനന്ദീനയമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനി മാനേജ്‌മെന്റുമായി ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. +973 38000274, 38000262, 38000252

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  6 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  14 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  31 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago