HOME
DETAILS

യു.ഡി.എഫില്‍ ചേര്‍ന്ന പഞ്ചായത്തംഗം വീണ്ടും സി.പി.എമ്മിലേക്കെന്ന് സൂചന

  
backup
February 06 2019 | 07:02 AM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%9e%e0%b5%8d

എടക്കര: സി.പി.എമ്മില്‍നിന്നു കൂറുമാറി യു.ഡി.എഫില്‍ ചേര്‍ന്ന ഗ്രാമപഞ്ചായത്തംഗം വീണ്ടും സി.പി.എമ്മിലേക്കെന്നു സൂചന. പോത്തുകല്‍ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് അംഗം സി.എച്ച് സുലൈമാന്‍ ഹാജിയാണ് വീണ്ടും സി.പി.എമ്മിലേക്കു ചേക്കേറാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ച കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റില്‍ നടന്നു.
സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, നിലമ്പൂര്‍ ഏരിയാ സെക്രട്ടറി വി.എം ഷൗക്കത്ത്, ജില്ലാ കമ്മിറ്റിയംഗം ടി.പി ജോര്‍ജ്, എടക്കര ഏരിയാ സെക്രട്ടറി ടി. രവീന്ദ്രന്‍, പോത്തുകല്‍ ലോക്കല്‍ സെക്രട്ടറി പി. ഷെഹീര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. തുടര്‍ന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനുമായും സുലൈമാന്‍ ഹാജി ചര്‍ച്ച നടത്തി. പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാമെന്നും ഇതിനായി നിലവിലെ ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവയ്ക്കാമെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. എന്നാല്‍, പഞ്ചായത്ത് അംഗത്വം രാജിവയ്‌ക്കേണ്ടെന്നും വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുമാണ് വിജയരാഘവന്‍ നിര്‍ദേശം നല്‍കിയത്.
പോത്തുകല്‍ ലോക്കല്‍ സെക്രട്ടറിയോടൊപ്പമാണ് സുലൈമാന്‍ ഹാജി കാറില്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ എത്തിയതും ചര്‍ച്ച കഴിഞ്ഞു മടങ്ങിപ്പോന്നതും. 2018 ഫെബ്രുവരിയിലാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന സുലൈമാന്‍ ഹാജി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാജിവച്ചത്. ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം അംഗം വിജയിച്ച് ഇടതിന് ഭരണം കൈവന്ന സമയത്തായിരുന്നു ഇത്. പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ സി. സുഭാഷ് സത്യപ്രതിജ്ഞ ചെയത ശേഷമാണ് സുലൈമാന്‍ ഹാജി രാജിക്കത്ത് നല്‍കിയത്. തുടര്‍ന്ന് ഇദ്ദേഹം യു.ഡി.എഫില്‍ ചേരുകയും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പോത്തുകല്‍ വാര്‍ഡില്‍നിന്നു 167 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിക്കുകയും ചെയ്തു. ഇതോടെ ഭരണം വീണ്ടും യുഡി.എഫിന്റെ കൈകളില്‍ എത്തുമെന്ന സാഹചര്യമെത്തിയപ്പോള്‍ യു.ഡി.എഫ് അംഗം സി. കരുണാകരന്‍പിള്ള കൂറുമാറി സി.പി.എമ്മില്‍ ചേരുകയും പ്രസിഡന്റായി സ്ഥാനമേല്‍ക്കുകയും ചെയ്തു. പിന്നീട് പലതവണ സുലൈമാന്‍ ഹാജി സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഒരാഴ്ച മുന്‍പ് ജില്ലാ കമ്മിറ്റിയംഗം ടി.പി ജോര്‍ജിന്റെ വീട്ടില്‍ പി. ഷെഹീര്‍, എടക്കര ഏരിയാ സെക്രട്ടറി ടി. രവീന്ദ്രന്‍ എന്നിവരുമായും ചര്‍ച്ച നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  38 minutes ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  an hour ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  4 hours ago