HOME
DETAILS

പൊന്നാനിയില്‍ ജങ്കാര്‍ ജെട്ടി നിര്‍മാണം പുരോഗമിക്കുന്നു

  
backup
February 06, 2019 | 7:07 AM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c

പൊന്നാനി: കാത്തിരിപ്പിന് വിരാമമിട്ട് പൊന്നാനി ജങ്കാര്‍ സര്‍വിസ് ഫെബ്രുവരി രണ്ടാം വാരത്തില്‍ പുനരാരംഭിക്കും. ജങ്കാര്‍ സര്‍വിസിനായുള്ള പുതിയ ജെട്ടി നിര്‍മാണം അന്തിമഘട്ടത്തിലാണ്. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പൊന്നാനി-പുറത്തൂര്‍ ജങ്കാര്‍ സര്‍വിസാണ് പുനരാരംഭിക്കുന്നത്. തുറമുഖ വകുപ്പിനു കീഴിലുള്ള സ്ഥലത്ത് താല്‍ക്കാലികമായി ജങ്കാര്‍ ജെട്ടി നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഫിഷിങ് ഹാര്‍ബറിന്റെ കിഴക്ക് വശത്തെ പുഴയിലാണ് ജങ്കാര്‍ ജെട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
അഞ്ച് ലക്ഷം രൂപയാണ് ജെട്ടി നിര്‍മാണത്തിനായി നഗരസഭ വകയിരുത്തിയത്. ജെട്ടിക്ക് പുറമെ, കാത്തിരിപ്പ് കേന്ദ്രം, ടിക്കറ്റ് കൗണ്ടര്‍, അപ്രോച്ച് റോഡ് നിര്‍മാണം എന്നിവ ഉടന്‍ നടക്കും. ജങ്കാര്‍ സര്‍വിസ് കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമായി തുടങ്ങുവാനാണ് ഹാര്‍ബറിനോട് ചേര്‍ന്ന സ്ഥലത്ത് ജെട്ടി നിര്‍മിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പൊന്നാനിയിലെ ജങ്കാര്‍ സര്‍വിസ് നിലച്ചിരുന്നു. അഴിമുഖത്തെ ശക്തമായ തിരമാലകള്‍ കാരണം അന്ന് സര്‍വിസ് നടത്തിയിരുന്ന അനധികൃത ചങ്ങാടം ഒലിച്ചുപോകുകയും വലിയ അപകടം ഒഴിവാകുകയും ചെയ്തിരുന്നു. പിന്നീടുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം സര്‍വിസ് നിര്‍ത്തിവയ്ക്കുയായിരുന്നു. നിലവില്‍ യാത്രാബോട്ടാണ് അഴിമുഖത്ത് സര്‍വിസ് നടത്തുന്നത്. കൊച്ചിന്‍ സര്‍വിസസിന്റെ കീഴിലുള്ള ജങ്കാറായിരിക്കും, പൊന്നാനിയില്‍ സര്‍വിസ് നടത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ക്ക് ചെയ്തിരുന്ന കാറിലെ എയര്‍ബാഗ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

തിരുവനന്തപുരം ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം

Kerala
  •  a month ago
No Image

തൃശൂർ ഒല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ; വടക്കഞ്ചേരിയിലെ വാര്‍ഡ് മെമ്പര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  a month ago
No Image

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അസാധാരണ നീക്കവുമായി ഇ.ഡി; ഒന്‍പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച സമര്‍പ്പിക്കും

Kerala
  •  a month ago
No Image

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

National
  •  a month ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് പത്ത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ 'കാണാതായി'; മുന്‍ ഉദ്യോഗസ്ഥന്‍ സംശയ നിഴലില്‍

Kerala
  •  a month ago
No Image

ലഹരിക്കെതിരെ ഏക മനസ്സോടെ അണിചേരണം: മന്ത്രി കെ എ തുളസി

Kerala
  •  a month ago
No Image

കീം 2026; ഫലം ഇന്ന് പ്രഖ്യാപിക്കും 

Kerala
  •  a month ago