HOME
DETAILS

അനധികൃതമായി സൂക്ഷിച്ച റേഷനരി പിടികൂടി

  
backup
February 06, 2019 | 7:25 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b1-2

പാറശാല: അനധികൃതമായി വിവിധ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന11450 കിലോ റേഷനരി കേരള അതിര്‍ത്തിയില്‍ നിന്നും പിടികൂടി. റേഷന്‍ കടകള്‍, ട്രാന്‍സ്‌പോര്‍ട്ടിങ് കരാറുകര്‍ എന്നിവരില്‍ നിന്നും ശേഖരിച്ചവയാന്നെന്നാണ് നിഗമനം.
പാറശാല ഇഞ്ചി വിളയിലെ മുഹമ്മദ് എന്ന അരി വ്യാപാരിയുടെ നിയന്ത്രണത്തിലുള്ള വിട്ടില്‍ നിന്നും 5000 കിലോ റേഷനരിയാണ് ഇന്നലെ നടന്ന റെയ്ഡില്‍ പിടികൂടിയത്. ഡോ. വിഡ്, ആരിഫ് ഖാന്‍, ബഷിര്‍, ഷറഫുദ്ദിന്‍ എന്നിവരുടെ ഗോഡോണുകളിലും റെയിഡ് നടന്നിരുന്നു. ഇന്നലെ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് 11450കിലോ റേഷനരിയാണ് കണ്ടെത്തുവാന്‍ കഴിഞ്ഞത്.
കഴിഞ്ഞ 28ന് പൂവ്വാറിലെ സ്വകാര്യ മില്ലില്‍ നിന്നും കുണ്ടറയിലേക്ക് കടത്തുകയായിരുന്ന മൂന്ന് ലോഡ് റേഷനരി പാരിപ്പനിയില്‍ നിന്നും പൊലിസ് പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്ന് ലോഡ് കയറ്റിയ പൂവാറിലെ ഗോഡൗണുകള്‍ പൊലിസ് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.
2018 മേയ് മുതല്‍ സംസ്ഥാനത്ത് മൊത്ത വില്‍പ്പനക്കാരെ ഒഴിവാക്കി റേഷന്‍ കടകളില്‍ നേരിട്ട് വിതരണം നടത്തുന്നതിന് വാതില്‍പ്പടി പദ്ധതിക്കായി കരാറുകാരെ നിയമിച്ച ശേഷവും ടണ്‍ കണക്കിനു റേഷനരി കരിഞ്ചന്തയിലെത്തിയ സംഭവം വകുപ്പിനു തലവേദനയായി മാറിയിരിക്കയാണ്. ഇതിനെ തുടര്‍ന്ന് ഒരാഴ്ചായായി ജില്ലയിലെ വകുപ്പ് ഉദ്യോഗസ്ഥര്‍ നെയ്യാറ്റിന്‍കര മേഖലയിലെ വിവിധ ഗോഡൗണുകള്‍ പരിശോധനകള്‍ നടത്തിവരുകയായിരുന്നു.
ജില്ലയിലെ വിവിധ റേഷന്‍ കടകളില്‍ എത്തുന്ന റേഷനരി ചാക്കില്‍ നിന്നും കിലോ കണക്കിനു റേഷനരി കവരുന്നതായി പരാതികള്‍ മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
അനധികൃതമായി സൂക്ഷിച്ചിരുന്ന കണക്കില്‍പ്പെടത്ത രണ്ട് ലോഡ് റേഷനരി കണ്ടെത്തിയതിനു പിന്നില്‍ ഇങ്ങനെ ശേഖരിച്ചവയായിരിക്കാമെന്ന അഭ്യൂഹങ്ങളുഗോഡൗണുകളും പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. ഇവിടത്തെ ഗോഡൗണുകളുടെ പൂട്ടുകള്‍ അധികൃതര്‍ തകര്‍ത്താണ് പരിശോധനകള്‍ നടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് പൊട്ടി; കുമാരപുരത്ത് വാതകച്ചോര്‍ച്ച, മണിക്കൂറുകള്‍ക്കകം നിയന്ത്രണവിധേയം

Kerala
  •  14 days ago
No Image

'മുഖമല്ല, ശരീരമാണ് പകര്‍ത്തിയത്'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

Kerala
  •  14 days ago
No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  14 days ago
No Image

18 കാരറ്റ് സ്വര്‍ണത്തിനും ഇനി ഏകീകൃത വില; കേരളത്തില്‍ നാളെ മുതല്‍ പുതിയ സംവിധാനം

Kerala
  •  14 days ago
No Image

കാന്‍സര്‍ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നു; മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍

Kerala
  •  14 days ago
No Image

നിയമനം വൈകുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍.പി റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

Kerala
  •  14 days ago
No Image

നടിയെ ആക്രമിച്ച കേസ്: ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ അപേക്ഷ കോടതി തള്ളി

Kerala
  •  14 days ago
No Image

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍; ടി.വി.കെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും

latest
  •  14 days ago
No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  14 days ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  14 days ago