രാത്രി യാത്രാ നിരോധനം; പന്തം കൊളുത്തി പ്രകടനം നടത്തി
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് യുവജന കൂട്ടായ്മ ഫ്രീഡം ടു മൂവിന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. സുല്‍ത്താന്‍ ബത്തേരി കോട്ടകുന്ന് പരിസരത്ത് നിന്നാരംഭിച്ച ജാഥ ടൗണ്‍ചുറ്റി സ്വതന്ത്ര മൈതാനിയില്‍ സമാപിച്ചു.
എ.കെ ജിതൂഷ്, ടിജി ചെറുതോട്ടില്‍, സഫീര്‍ പഴേരി, യഹ്യ ചേനയ്ക്കല്‍, പ്രദീപ് ഉഷ, സക്കരിയ വാഴക്കണ്ടി, സച്ചു, ടോം ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി. രാത്രി യാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് യുവജന കൂട്ടായ്മ സംഘടിപ്പിക്കുന്ന മൂന്നാംഘട്ട സമരപരിപാടിയായിരുന്നു ഇത്.
നിലവില്‍ ഫ്രീഡം ടു മൂവിന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണം തുടരുകയാണ്. ഇത് കൂടാതെ മുത്തങ്ങ മുതല്‍ ലക്കിടിവരെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ പങ്കെടുത്ത ഇരുചക്രറാലിയും സംഘടിപ്പിച്ചിരുന്നു. രാത്രി യാത്രാ നിരോധനം നീക്കേണ്ടതിന്റെ ആവശ്യകത അധികൃതരില്‍ എത്തിച്ച് യാത്രാനിരോധനം നീക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്രീഡം ടു മൂവ് യുവജന കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."