ചരിത്രമുറങ്ങുന്ന ആനക്കര സ്വാമിനാഥ വിദ്യാലയം സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍
ആനക്കര: പ്രകൃതി സൗന്ദര്യം നിറഞ്ഞ ചരിത്രമുറങ്ങുന്ന ആനക്കര സ്വാമിനാഥ വിദ്യാലയം കാണാനും ചരിത്രങ്ങള്‍ തൊട്ടറിയാനും വിദ്യാര്‍ഥികളെത്തി. പട്ടാമ്പി സബ്ജില്ലയിലെ നരിപ്പറമ്പ് ജി.യു.പി സ്കൂളിലെ വിദ്യാര്‍ഥികളാണ് സ്കൂളിലെത്തിയത്. ആനക്കര വടക്കത്ത് അമ്മുസാമിനാഥന്റെ പേരിലറിയപ്പെടുന്ന ആനക്കര സ്വാമിനാഥ വിദ്യാലയത്തെ കുറിച്ച് കേട്ടറിവ് മാത്രമെ കുട്ടികള്ക്കുണ്ടായിരുനൊള്ളൂ. രാവിലെ നരിപ്പറമ്പ് സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന സംഘത്തെ ചെറിയ കുട്ടികളടങ്ങുന്ന അധ്യാപകരുടെ നേത്യത്വത്തിലുളള സംഘം ബൊക്കയും ജോമട്രിബോക്സും നല്കി സ്വീകരിച്ചപ്പോള്‍ അധ്യാപകര്‍ക്ക് വൃക്ഷതൈകള്‍ നല്‍കിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് പ്രയര്‍ ഹാളില്‍ നടന്ന സ്വീകരണ ചടങ്ങ് വാര്‍ഡ് മെംബര്‍ വത്സല വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്, ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ് മണികണ്ഠന്, എം.ടി പ്രസിഡന്റ് വൃന്ദ, ബി. ആര്‍സി, ട്രൈനര്‍ രാധാകൃഷ്ണന്, സ്റ്റാഫ് സെക്രട്ടറി ലതിക സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം നടന്ന ക്ലാസിന് അധ്യാപകരായ റീന, രേഖ എന്നിവര്‍ നേതൃത്വം നല്കി. സ്കൂളിലെ അധ്യാപകര്‍, പി.ടി.എ, എം.ടി.എ എന്നിവരുടെ നേത്യത്വത്തിലാണ് സ്വീകരണമൊരുക്കിയത്.
ആലും ഞാവല്‍മരങ്ങളും കൊണ്ട് തണല്‍ വിരിച്ച സ്ക്കൂളും ജൈവവൈവിദ്യ പാര്‍ക്കും ജൈവ പച്ചക്കറി കൃഷിയും ആധുനിക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിന്റെ പാചകപുരയും ഹൈടെക്ക് ക്ലാസ് മുറികളും ഔാപ്പണ് ക്ലാസ് മുറികളും സന്ദര്‍ശകരായ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധപിടിച്ചുപറ്റി. നാണയ പ്രദര്‍ശനം, പ്രവൃത്തി പരിചമേളയുടെ പ്രദര്‍ശനം, ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം എന്നിവയുണ്ടായി. രാവിലെ ചായയും മധുരപലഹാരങ്ങളും ഉച്ചഭക്ഷണവും വൈകീട്ട് ജ്യൂസും കഴിച്ചാണ് ചരിത്രമുറങ്ങുന്ന ആനക്കരയുടെ മണ്ണില്‍നിന്ന് വിദ്യാര്‍ഥികള്‍ പടിയിറങ്ങിയത്.
നരിപ്പറമ്പ് സ്കൂളിലെ അധ്യാപകരായ ഗോപി, ധന്യ, കനകാംബിക, സജിത, ശുഭ, ബീന, സ്കൂള്‍ ലീഡര്‍ കാര്‍ത്തിക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളില്‍ സന്ദര്‍ശനം നടത്തിയത്. മാതൃകാപരമായ പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. എല്ലാ മേഖലയും തൊട്ടറിഞ്ഞുള്ള പഠന രീതികളും ഏവരും മാതൃകയാക്കേണ്ടതാണന്നും അധ്യാപകര്‍ അഭിപ്രായപ്പെട്ടു. മലപ്പുറം ,പാലക്കാട് ജില്ലകളില്‍നിന്നുളള ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."