കഞ്ചാവ് വേട്ട: മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് എസ്.കെ.എസ്.എസ്.എഫ്
കുന്നുംകൈ: മലയോര പ്രദേശമായ കുന്നുംകൈ, പൂങ്ങോട് പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കഞ്ചാവ് ശേഖരം പിടിച്ചെടുത്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്ന് എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു. പ്രതികളെ സംരക്ഷിക്കുന്ന നിലപാട് രാഷ്ട്രീയ സംഘടനാ നേതാക്കള്‍ കൈക്കൊള്ളരുതെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ വര്‍ക്കിങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, മേഖല പ്രസിഡന്റ് സ്വാദിഖ് മൗലവി ഓട്ടപ്പടവ്, സെക്രട്ടറി ശൗഖത്തലി മാസ്റ്റര്‍ , ട്രഷറര്‍ എ.കെ ഖലീല്‍, ഹാരിസ് ദാരിമി, മുനീര്‍ മൗലവി, സുഹൈല്‍ പെരുമ്പട്ട ആവശ്യപ്പെട്ടു.
മൗക്കോട്:ചിറ്റാരിക്കാല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പൂങ്ങോട് വച്ച് 112 കിലോ കഞ്ചാവ് പിടിച്ച കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് മുസ്‌ലിം ലീഗ് വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിക്ക് രാഷ്ട്രീയ നിറം നല്‍കി കേസിനെ നിസാരവല്‍ക്കരിക്കാനുള്ള ഗൂഢനീക്കത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും ആളൊഴിഞ്ഞ പറമ്പില്‍നിന്ന് കഞ്ചാവ് നിറച്ച വാഹനം റോഡ് വക്കിലേക്ക് ഇറക്കിക്കൊണ്ടുവന്ന് പ്രതിയുമായി തെളിവെടുത്ത സാഹചര്യത്തെ കുറിച്ച് നിജസ്ഥിതി വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജാതിയില്‍ ഹസ്സൈനാര്‍ അധ്യക്ഷനായി. എ.വി അബ്ദുല്‍ ഖാദര്‍, പി.സി ഇസ്മയില്‍, നൗഷാദ് ഇളംബാടി, എ. ദുല്‍കിഫിലി, പി. ഉസ്മാന്‍, എം. സി പെരുമ്പട്ട, മുസ്തഫ പെരുമ്പട്ട സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."