HOME
DETAILS
MAL
'കഥകളി'യുടെ അനുമതി: ഫെഫ്ക സെന്‍സര്‍ ബോര്‍ഡ് ഉപരോധിക്കുന്നു
backup
June 19 2016 | 06:06 AM
തിരുവനന്തപുരം: കഥകളി എന്ന പുതിയ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിര്‍മാതാക്കളുടെ സംഘടനയായ ഫെഫ്ക സമരത്തിനൊരുങ്ങുന്നു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫിസ് നാളെ ഫെഫ്കയുടെ നേതൃത്വത്തില്‍ ഉപരോധിക്കും. ബോര്‍ഡ് നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും ഫെഫ്ക തീരുമാനിച്ചിട്ടുണ്ട്.
ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത സിനിമയുടെ അവസാനത്തില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ട്ടിഫിക്കറ്റ് നല്കാന് സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചത്. എന്നാല്‍ ഇത് കട്ട് ചെയ്യാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് സംവിധായകന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."