HOME
DETAILS

അമ്മിണിയുടെ മരണം സി.കെ ജാനു രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നു: ആദിവാസി മഹാസഭ

  
backup
March 08 2017 | 22:03 PM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%9c%e0%b4%be


ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ പത്താം നമ്പര്‍ ബ്ലോക്കിലെ താമസക്കാരി അമ്മിണി കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സി.കെ ജാനുവിന്റെയും ബി.ജെ.പിയുടെയും ശ്രമം ആദിവാസി സമൂഹത്തെ അപമാനിക്കുന്നതാണെന്ന് അഖിലേന്ത്യ ആദിവാസി മഹാസഭ ജില്ല സെക്രട്ടറി എം.കെ ശശി.
സംഭവം അറിഞ്ഞയുടന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് അമ്മിണിയെ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫാമിലെ താമസക്കാര്‍ പ്രതിഷേധിച്ചിരുന്നു.
തുടര്‍ന്ന് ന്യായമായ ആവശ്യം അടിയന്തരമായി പരിഹരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും നടപടി സ്വീകരിക്കുമെന്ന് സ്ഥലത്തെത്തിയ എ.ഡി.എം ആദിവാസി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. എന്നാല്‍ അമ്മിണിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് നെടുംപുറംചാലിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് സമ്മതിക്കാതെ സി.കെ ജാനുവും ബി.ജെ.പി നേതാക്കളും വിലകുറഞ്ഞ രാഷ്ട്രീയ നാടകം കളിക്കുകയായിരുന്നുവെന്ന്  എം.കെ ശശി കുറ്റപ്പെടുത്തി.
ആറളം ഫാമില്‍ എ.ഡി.എമ്മുമായി നടത്തിയ ചര്‍ച്ചയില്‍ സി.പി.ഐ ജില്ല അസി. സെക്രട്ടറി കെ.ടി ജോസ്,  ആദിവാസി മഹാസഭാ നേതാക്കളായ വി ഷാജി, ശങ്കര്‍ സ്റ്റാലിന്‍, വി.കെ ഗംഗാധരന്‍, സി.പി.എം നേതാക്കളായ വൈ.വൈ മത്തായി, കെ.കെ ജനാര്‍ദനന്‍, കോണ്‍ഗ്രസ് നേതാക്കളായ കെ വേലായുധന്‍, തോമസ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago
No Image

ബിഹാറില്‍ വീണ്ടും വ്യാജമദ്യ ദുരന്തം; ആറ് പേര്‍ മരിച്ചു; 14 പേര്‍ ചികിത്സയില്‍

National
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ 10 സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 

Kerala
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ യാത്രാസമയം പ്രഖ്യാപിച്ചു; അബൂദബിയിൽ നിന്ന് ഇനി 57 മിനുട്ടിൽ ദുബൈയിലെത്താം

uae
  •  2 months ago
No Image

മുണ്ടക്കൈ ദുരന്തം; സംസ്‌കാരച്ചെലവിന്റെ യഥാര്‍ഥ കണക്കുകള്‍ നിയമസഭയില്‍

Kerala
  •  2 months ago
No Image

നവീന്‍ കൈക്കൂലിക്കാരനായിരുന്നില്ല; ഏത് കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റിയ ഉദ്യോഗസ്ഥന്‍; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

യുഎഇയിൽ തൊഴിലവസരങ്ങൾ

uae
  •  2 months ago
No Image

കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago