മട്ടന്നൂരില്‍ സീബ്രാ ലൈനുകള്‍ മാഞ്ഞു യാത്രക്കാര്‍ക്ക് വഴികാട്ടി ഷംസുക്ക
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരത്തിലെ തിരക്കേറിയ റോഡുകളിലൊന്നായ കണ്ണൂര്‍ റോഡിലെ കോളജ് ജങ്ഷനില്‍ സീബ്രാ ലൈന്‍ മാഞ്ഞിട്ട് ഒരു വര്‍ഷമാവുന്നു. സീബ്രാലൈന്‍ മാഞ്ഞത് നഗരത്തിലെത്തുന്നവരെ ദുരിതത്തിലാക്കുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ റോഡ് മുറിച്ചുകടക്കുന്നതിന് വയോധികരെയും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള യാത്രക്കാരെ സഹായിക്കാന്‍ സദാ സന്നദ്ധനായി വ്യത്യസ്തനാവുകയാണ് ഷംസുക്ക എന്ന വ്യാപാരി. കണ്ണൂര്‍ റോഡില്‍ മട്ടന്നൂര്‍ ടൗണ്‍ പള്ളിയുടെ മുന്നില്‍ കട നടത്തുന്ന ഇദ്ദേഹം രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ റോഡിന്റെ ഇരുവശങ്ങളിലും കുടുങ്ങുന്ന യാത്രക്കാരേ കണ്ടാല്‍ കടയില്‍ നിന്നെത്തി അവരെ ലക്ഷ്യ സ്ഥാനത്തെത്തിക്കും. നിര്‍ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു രണ്ടു കിലോ മീറ്റര്‍ മാത്രം അകലെയുള്ള നഗരത്തിലെ പ്രധാന ജങ്ഷനില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ മറുഭാഗത്തെത്താന്‍ പ്രയാസപ്പെടുന്നവരെ കണ്ടാണ് ഈ മനുഷ്യ സ്നേഹി യാത്രക്കാരെ സഹായിക്കുന്ന ദൗത്യം സ്വയം ഏറ്റെടുത്തത്. വിമാനത്താവളം വരുന്നതോട വാഹനങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നതിനാല്‍ സീബ്രാലൈന്‍ അടക്കമുള്ള ട്രാഫിക് സംവിധാനങ്ങള്‍ എത്രയുംപെട്ടെന്ന് പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."