കാറിനുള്ളില്‍ ശ്വാസം കിട്ടാതെ വലഞ്ഞ നായക്കുട്ടിക്ക് രക്ഷകരായി നാട്ടുകാര്‍
മട്ടാഞ്ചേരി: ഉടമകള്‍ കാറിനകത്ത് പൂട്ടിയിട്ട നായക്കുട്ടി ശ്വാസം കിട്ടാതെ വലഞ്ഞ നായ്ക്കുട്ടിക്ക് നാട്ടുകാരായ ചെറുപ്പക്കാര്‍ രക്ഷകരായി.
ഫോര്‍ട്ടുകൊച്ചിയില്‍ ബിനാലേ കാണുവാന്‍ എത്തിയ ഒരു കുടുബമാണ് നായക്കുട്ടിയെ കാറിനുള്ളില്‍ പൂട്ടിയിട്ടത്. സെക്യൂരിറ്റി ജീവനക്കാര്‍ അകത്തേക്ക് കയറ്റാന്‍ അനുവദിക്കാഞ്ഞതിനെ തുടര്‍ന്നാണ് നായക്കുട്ടിയെ ഇവര്‍ കാറിനുള്ളിലാക്കി പോയത്. മണിക്കൂറുകള്‍ കഴിഞ്ഞതോടെ നായക്കുട്ടി കാറിനകത്ത് ശ്വാസം കിട്ടാനാവാതെ അസ്വസ്ഥത കാട്ടി തുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളായ ചെറുപ്പക്കാര്‍ ഉടനെ പൊലിസില്‍ വിവരം അറിയിച്ചു .അതൊടൊപ്പം കാറിന്റെ ഡോര്‍ ചില്ലിനിടയിലൂടെ പാല് കവര്‍ ഇറക്കി വെള്ളം ഒഴിച്ചു കൊടുത്തു.
അവശനായിരുന്ന നായക്കുട്ടി വെള്ളം കുടിച്ചതോടെ അല്പം ആശ്വാസത്തിലായി .ഈ സമയം പൊലിസ് ബിനാലേയില്‍ അനൗണ്‍സ് ചെയ്ത് ഉടമകളെ കാറിനടുത്തേക്ക് വിളിച്ചു വരുത്തി. ഡോര്‍ കൂടി തുറന്നതോടെ നായക്കുട്ടി പൂര്‍ണ്ണ ആശ്വാസത്തിലായി. ഒരു ജീവന് രക്ഷിക്കാനായതില്‍ ചെറുപ്പക്കാരും സന്തോഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."