തലശേരി സംഭവം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും
കാസര്‍കോട്: തലശേരിയില്‍ ദലിത് കോണ്‍ഗ്രസ് നേതാവിന്റെ പെണ്മക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദലിത് യുവതികളെ കള്ളക്കേസില്‍ കുടുക്കിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, അകാരണമായി ദലിത് യുവതികളെ ജയിലിലടച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പൊതുസമൂഹത്തോട് മാപ്പുപറയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുകയെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പ്രത്യക്ഷ സമരത്തിന്റെ ഭാഗമായി പാര്‍ലമെന്റ്, അസംബ്ലി കമ്മറ്റികളുടെ നേതൃത്വത്തിലും തിങ്കളാഴ്ച്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."