HOME
DETAILS
MAL
കസേരയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു
backup
March 24 2020 | 04:03 AM
റിയാദ്: മലയാളി യുവാവ് റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ തൃശൂര്‍ ചേലക്കര കിള്ളിമംഗലം സ്വദേശി പുലാശ്ശേരി അനീഷ് (34) ഞായറാഴ്ച രാത്രി മരിച്ചത്.
രാത്രിയില്‍ മുറിയില്‍ കസേരയില്‍ ചായ കുടിച്ചുകൊണ്ടിരിക്കവെയാണ് ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചത്. കൂടെ താമസിക്കുന്ന സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി വന്നുവിളിച്ചപ്പോഴാണ് ഇരുന്ന ഇരുപ്പില്‍ തന്നെ മരിച്ചനിലയില്‍ കണ്ടത്. അഞ്ചുവര്‍ഷമായി റിയാദിലുള്ള അനീഷ് സുഹൃത്തുക്കളോടൊപ്പം ശുമൈസിയിലാണ് താമസിച്ചിരുന്നത്.
രാധാകൃഷ്ണന്, പുഷ്പ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. ഭാര്യ: രേഖ. മൂന്ന് വയസായ ഒരു ആണ്‍കുട്ടിയുണ്ട്. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."