HOME
DETAILS

സര്‍വകലാശാലയില്‍ ഉേദ്യാഗസ്ഥരുടെ അനാസ്ഥ; വിദ്യാര്‍ഥികളെ വലയ്ക്കുന്നു

  
backup
February 06 2019 | 18:02 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b5%87%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be

 

എന്‍.എം കോയ പള്ളിക്കല്‍#

 


തേഞ്ഞിപ്പലം: സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്നു. രണ്ട് മാസം മുന്‍പ് പുറത്ത് വിട്ട ബിരുദ ഫലം വീണ്ടും പുന: പ്രസിദ്ധീകരിച്ചപ്പോള്‍ മൂന്ന് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയുകയും മറ്റു ചിലര്‍ പരാജയപ്പെടുകയും ചെയ്തു.
കഴിഞ്ഞ ഡിസംബര്‍ ആദ്യ വാരത്തില്‍ പ്രസിദ്ധീകരിച്ച സി.യു.സി.ബി.സി.എസ്.എസ് - യു ജി ഒന്നാം സെമസ്റ്റര്‍ ബി.എ ബിരുദ ഫലമാണ് സര്‍വകലാശാല പുന:പ്രസിദ്ധീകരിച്ചത്. മലപ്പുറം ജില്ലയിലെ മൂന്ന് കോളജുകളായ എം.യു.എ കോളജ് പുളിക്കല്‍, സുല്ലമുസ്സലാം അരീക്കോട്, എം.ഐ.സി കോളജ് അത്താണിക്കല്‍ എന്നീ കോളജുകളിലെ വിദ്യാര്‍ഥികളുടെ ഫലമാണ് പുന:പ്രസിദ്ധീകരിച്ചത്.


ഇത് മൂലം വിജയിച്ച വിദ്യാര്‍ഥികളില്‍ ചിലര്‍ തോല്‍ക്കുകയും ഉയര്‍ന്ന മാര്‍ക്ക് നേടിയവരില്‍ പലര്‍ക്കും ഗ്രേഡ് കുറയുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പരാതിയുമായി സര്‍വകലാശാലയിലെത്തി. സര്‍വകലാശാല ഫലം പ്രസിദ്ധീകരിച്ചതിലെ അപാകതയാണ് കാരണം. ഫലം മാറ്റി പ്രസിദ്ധീകരിച്ചതായി ഇ മെയില്‍ വഴി മൂന്ന് കോളജുകളെയും അറിയിച്ചപ്പോഴാണ് സര്‍വകലാശാലയുടെ നിരുത്തരവാദിത്വം പുറത്തായത്. ഫല പ്രഖ്യാപനത്തില്‍ അപാകതയുള്ളതായി കാണിച്ച് പുതിയ ഫലം അപ്‌ഡേഷന്‍ നടത്തിയതായി കോളജധികൃതരെ വിവരം സര്‍വകലാശാല അറിയിക്കുകയായിരുന്നു. ഒന്നാം സെമസ്റ്ററിലെ ഇംഗ്ലിഷിലെ രണ്ട് കോമണ്‍ പേപ്പറിലെ ഫലമാണ് പുന:പ്രസിദ്ധീകരിച്ചത്. ഫലം പ്രസിദ്ധീകരിച്ചതില്‍ തെറ്റ് പറ്റിയതായാണ് സര്‍വകലാശാല പരീക്ഷാ വിഭാഗം ജോയിന്റ് കണ്‍ട്രോളര്‍ കോളജുകള്‍ക്ക് വിവരം നല്‍കിയത്. സാങ്കേതിക തകരാറാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്ത് ചെയ്യണമെന്നറിയാതെ കുട്ടികള്‍ ഇപ്പോള്‍ ആശങ്കയിലാണ്. എം.ഐ.സി കോളജിലെ വിജയിച്ച രണ്ട് കുട്ടികളാണ് പരാജയപ്പെട്ടത്. മൂന്നാംസെമസ്റ്റര്‍ മാര്‍ക്ക് മാറി എന്റര്‍ ചെയ്തതെന്നാണ് കോളജധികൃതര്‍ക്ക് സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി നല്‍കിയ വിവരം. തോല്‍ക്കുകയും മാര്‍ക്ക് കുറയുകയും ചെയ്ത വിദ്യാര്‍ഥികളോട് നാലാം സെമസ്റ്ററിനൊപ്പം സപ്ലിമെന്ററിയോ ഇംപ്രൂവ്‌മെന്റ് പരീക്ഷയോ എഴുതാവുന്നതാണെന്ന് കോളജുകളിലേക്ക് നല്‍കിയ മെയില്‍ സന്ദേശത്തിലുണ്ട്.
സര്‍വകലാശാലയിലെത്തിയാല്‍ മാന്വലായിട്ട് അപേക്ഷിക്കാന്‍ സൗകര്യമൊരുക്കി തരാമെന്ന വാഗ്ദാനവും വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട സെക്ഷനില്‍ നിന്നും വിവരം നല്‍കിയെന്നാണ് അറിയുന്നത്. എന്നാല്‍ രണ്ടാമത് പരീക്ഷയെഴുതുന്ന കാര്യത്തില്‍ ആത്മവിശ്വാസക്കുറവാണ് വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തുന്നത്. അധികൃതരുടെ നിരുത്തരവാദ സമീപനമാണ് ഇതില്‍ നിന്നും വ്യക്തമാവുന്നതെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  2 months ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  2 months ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  2 months ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  2 months ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  2 months ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  2 months ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  2 months ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  2 months ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  2 months ago