HOME
DETAILS

മില്‍മയിലെ രാഷ്ട്രീയ വടംവലി; ബലിയാടാകുന്നത് ഉദ്യോഗാര്‍ഥികള്‍

  
backup
February 06 2019 | 18:02 PM

milma-politiucs

അഫ്‌സല്‍ യൂസഫ്#


തൃശൂര്‍ : അധികാരം പിടിച്ചടക്കാനുള്ള മില്‍മയിലെ രാഷ്ട്രീയ വടംവലിയില്‍ ബലിയാടാകുന്നത് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍.ടെക്‌നീഷ്യന്‍ ഗ്രെഡ് 2 (ഇലക്ട്രോണിക്‌സ്) വിഭാഗത്തില്‍ എഴുത്തുപരീക്ഷയും,കൂടിക്കാഴ്ചയും കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും ഇനിയും നിയമന ഉത്തരവ് ഇറങ്ങിയിട്ടില്ല.


2015-16 ലെ നോട്ടിഫിക്കേഷന്‍ പ്രകാരമാണ് നിയമന നടപടികള്‍ ആരംഭിക്കുന്നത്. മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരാണ് ഇതിനായി അപേക്ഷിച്ചത്. ഇന്റര്‍വ്യൂ വരെയുള്ള നടപടികള്‍ വേഗത്തിലായിരുന്നു. എന്നാല്‍ 2017 ല്‍ രാഷ്ട്രീയ സമ്മര്‍ദം മൂലം ഡയറി ഡയരക്ടര്‍ നിയമന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2017 ഒക്ടോബറില്‍ അടിയന്തിരമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താന്‍ കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ശേഷം നിയമന നടപടികള്‍ തുടരാമെന്ന് ഡയറി ഡയരക്ടര്‍ അനുമതി നല്‍കിയിട്ടും മെല്ലെപ്പോക്ക് തുടര്‍ന്നു.


2018 ഓഗസ്റ്റില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഒരുമാസത്തിനുള്ളില്‍ നിയമന നടപടി ഉണ്ടാകണമെന്ന് ബോര്‍ഡിനോട് നിര്‍ദ്ദേശിച്ച കോടതി ഉത്തരവ് വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഉദ്യോഗാര്‍ത്ഥികള്‍ പടിക്ക് പുറത്താണ്. ക്ഷീര വികസന സെക്രട്ടറി അധ്യക്ഷനായ എട്ടംഗ പേഴ്‌സനല്‍ കമ്മിറ്റിയാണ് പുതുതായി നിയമനം നടത്തുകയെന്നാണ് മില്‍മ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഒരുവര്‍ഷമായി രൂപീകരിക്കപ്പെട്ട ഈ കമ്മിറ്റി നിലവില്‍ പ്രാഥമിക യോഗങ്ങള്‍ പോലും

ചേര്‍ന്നിട്ടില്ല.നിയമനത്തിനായി കാത്തിരിക്കുന്നവരില്‍ അധികവും 35 വയസിനടുത്ത് പ്രായമുള്ളവരാണ്. അതിനാല്‍ തന്നെ പ്രായപരിധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കയും ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ട്. ടെക്‌നീഷ്യന്‍ തസ്തിക കൂടാതെ മറ്റ് തസ്തികകളിലും ഇതേ രീതിയില്‍ നൂറുകണക്കിനാളുകള്‍ നിയമനം കാത്തിരിക്കുന്നുണ്ട്. കോണ്‍ഗ്രസ് കൈവശമായിരുന്ന ബോര്‍ഡ് പിടിച്ചടക്കാനുള്ള രാഷ്ട്രീയ പോരാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് ആക്ഷേപമുണ്ട്.നിലവില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തിന് കീഴിലാണ് മില്‍മ ബോര്‍ഡ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  9 days ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  9 days ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  9 days ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  9 days ago
No Image

വീടിന് മുന്നിൽ മദ്യപാനവും ബഹളവും; ചോദ്യം ചെയ്ത ഗൃഹനാഥനടക്കം നാലുപേർക്ക് കുത്തേറ്റു, പ്രതികൾക്കായി തിരച്ചിൽ ശക്തം

crime
  •  9 days ago
No Image

യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്

Saudi-arabia
  •  9 days ago
No Image

ഖത്തറില്‍ ഇസ്‌റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ

International
  •  9 days ago
No Image

ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം

National
  •  9 days ago
No Image

പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം

International
  •  9 days ago
No Image

ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍

uae
  •  9 days ago