വി.എസ് അച്യുതാനന്ദന്‍ നാളെ വാളയാര്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: വാളയാറില്‍ തുടര്‍ച്ചയായി മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ നാളെ വാളയാറിലെത്തും. മരിച്ച സഹോദരികളുടെ വീട് വി.എസ് സന്ദര്‍ശിക്കും.
സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കാലതാമസമുണ്ടാക്കിയ പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും രണ്ടു മാസം മുമ്പ് നടന്ന മൂത്ത പെണ്‍കുട്ടിയുടെ മരണം പീഡനം മൂലമാണെന്ന് വാര്‍ത്ത വന്നിട്ടും അത് ദുരൂഹ മരണമാക്കി ലാഘവത്തോടെ കാണുകയാണ് പൊലിസ് ചെയ്തതെന്നും വി.എസ് പറഞ്ഞിരുന്നു.
പൊലിസിന്റെ ഈ നിഷ്‌ക്രിയത്വമാണ് നാലാംക്ലാസുകാരിയായ രണ്ടാമത്തെ കുട്ടിയുടെയും മരണത്തിനിടയാക്കിയതെന്നും
ഇതിനെല്ലാം പ്രതികള്‍ക്ക് ഒത്താശ ചെയ്ത പൊലിസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
അതിനിടെ, വാളയാര്‍ സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ശിവാജി നഗര്‍ സ്വദേശി ആശ(20) ആണ് മരിച്ചത്. അയല്‍വാസി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇവര്‍ വിഷം കഴിക്കുകയായിരുന്നു. നേരത്തെയും യുവതി ക്രൂരമായ പീഡനത്തിനിരയായതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി രതീഷിനെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."