എക്‌സിറ്റ് പോള്‍: യു.പിയില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ല; പഞ്ചാബില്‍ കോണ്‍ഗ്രസും എ.എ.പിയും ഒപ്പത്തിനൊപ്പം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് വിജയസാധ്യതാ മുന്‍തൂക്കം നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഉത്തര്‍പ്രദേശില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം പ്രവചിക്കുന്നില്ലെങ്കിലും ബി.ജെ.പി വലിയ ഒറ്റകക്ഷിയാവുമെന്നാണ് പ്രവചനം.
അതേസമയം, പഞ്ചാബില്‍ നിലവില്‍ ഭരണത്തിലുള്ള ബി.ജെ.പി- അകാലിദള്‍ സഖ്യത്തിന്റെ സീറ്റുനില പേരിലൊതുങ്ങുമെന്ന് എല്ലാ സര്‍വ്വേകളും പ്രവചിച്ചു. കോണ്‍ഗ്രസിനും എ.എ.പിക്കുമാണ് ഇവിടെ സാധ്യത കല്‍പ്പിക്കുന്നത്. ഗോവയില്‍ തൂക്കു മന്ത്രിസഭയ്ക്കും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബി.ജെ.പിക്കുമാണ് ഫലങ്ങള്‍ സാധ്യത പറയുന്നത്.
പ്രധാന സര്‍വ്വേ ഫലങ്ങള്‍
ഉത്തര്‍പ്രദേശ് (404)
ന്യൂസ് എക്‌സ്: ബി.ജെ.പിക്ക് 185. കോണ്‍ഗ്രസ്- എസ്.പി സഖ്യത്തിന് 120. ബി.എസ്.പിക്ക് 90.
ഇന്ത്യാ ന്യൂസ്: ബി.ജെ.പി- 188. എസ്.പി, കോണ്‍ഗ്രസ്- 120. ബി.എസ്.പി- 90.
വി.എം.ആര്‍: ബി.ജെ.പി- 190. കോണ്‍ഗ്രസ്, എസ്പി- 110. ബി.എസ്.പി- 57.
പഞ്ചാബ് (117)
ന്യൂസ് എക്‌സ്: ബി.ജെ.പി- അകാലിദള്‍ സഖ്യത്തിന് 7. കോണ്‍ഗ്രസ്സിനും എ.എ.പിക്കും 55 സീറ്റുകള്‍ വീതം.
സി.എന്‍.എന്‍ ന്യൂസ്: എ.എ.പി- 57. കോണ്‍ഗ്രസ്- 53. ബി.ജെ.പി സഖ്യം- 7.
ഇന്ത്യാ ടി.വി: എ.എ.പി- 59. കോണ്‍ഗ്രസ് 41. ബി.ജെ.പി സഖ്യം- 5.
ആക്‌സിസ് മൈ ഇന്ത്യ: കോണ്‍ഗ്രസ് - 62. എ.എ.പി- 42. ബി.ജെ.പി സഖ്യം- 4.
ഉത്തരാഖണ്ഡ് (70)
ന്യൂസ് എക്‌സ്: ബി.ജെ.പിക്ക്- 38 കോണ്‍ഗ്രസ്സിന് -30 മറ്റുള്ളവര്‍ -2.
സി.എന്‍.എന്‍ ന്യൂസ്: ബി.ജെ.പി- 18, കോണ്‍ഗ്രസ്- 26.
ടുഡേയ്‌സ് ചാണക്യ: ബി.ജെ.പി- 53. കോണ്‍ഗ്രസ് 15.
ഗോവ (40)
ന്യൂസ് എക്‌സ്: ബി.ജെ.പി 15 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് -10. എ.എ.പി -7.
സി വോട്ടര്‍: കോണ്‍ഗ്രസ് 15. ബി.ജെ.പി- 12. എ.എ.പി- 2.
മണിപ്പൂര്‍ (60)
ഇന്ത്യാ ടി.വി: ബി.ജെ.പിക്ക് 25- 31. കോണ്‍ഗ്രസ്സിന് 17- 23. മറ്റുള്ളവര്‍ 9 മുതല്‍ 15 സീറ്റുകള്‍ വരെ.
സി വോട്ടര്‍: ബി.ജെ.പി- 25. കോണ്‍ഗ്രസ്- 17. മറ്റുള്ളവര്‍- 9.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."