HOME
DETAILS
MAL
കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷന് നോട്ടിസ്
backup
February 06 2019 | 19:02 PM
ന്യൂഡല്‍ഹി: അഭിഭാഷകന് പ്രശാന്ത് ഭൂഷണെതിരേ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ നല്കിയ കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതി പ്രശാന്ത് ഭൂഷന് നോട്ടിസയച്ചു. സി.ബി.ഐ ഇടക്കാല മേധാവിയായി നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനാണ് കോടതിയലക്ഷ്യക്കേസ്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടിസ് നല്‍കിയത്.
കോടതിയിലുണ്ടായിരുന്ന പ്രശാന്ത് ഭൂഷണ് നോട്ടിസ് നേരിട്ട് കൈമാറി. കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യത്തില്‍ പ്രശാന്ത് ഭൂഷണ് പരസ്യമായി പ്രതികരിച്ചത് ഗൗരവമുള്ളതാണെന്ന് കോടതി വിലയിരുത്തി. ഇതു സംബന്ധിച്ച മാധ്യമവാര്‍ത്തകളെ തങ്ങള്‍ കാര്യമാക്കാറില്ല. എന്നാല്‍ അഭിഭാഷകര്‍ അങ്ങനെ ചെയ്യുന്നത് കണ്ടിരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."