ബെല്‍ഗ്രേഡ് അന്താരാഷ്ട്ര ബോക്സിങ്: ഇന്ത്യക്ക് മൂന്ന് സ്വര്‍ണമടക്കം 13 മെഡലുകള്‍
ബെല്‍ഗ്രേഡ്: 56ാമത് ബെല്‍ഗ്രേഡ് അന്താരാഷ്ട്ര ബോക്സിങ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മികച്ച പ്രകടനം. മൂന്ന് സ്വര്‍ണവും അഞ്ച് വീതം വെള്ളി, വെങ്കലം മെഡലുകള്‍ വാരിയാണ് ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തത്.
91 കിലോയില്‍ സുമിത് സംഗ്വാന്, 49 കിലോയില്‍ ഹിമാന്‍ഷു ശര്‍മ എന്നിവരും വനിതാ പോരാട്ടത്തില്‍ നിഖാത് സരീനും (51 കിലോ) സുവര്‍ണ നേട്ടം സ്വന്തമാക്കി. സുമിത് ഫൈനല്‍ പോരാട്ടത്തില്‍ ഇക്വഡോറിന്റെ കാസ്റ്റില്ലോ ടോറസിനെ 5-0ത്തിന് പരാജയപ്പെടുത്തി. നിഖാത് ഗ്രീസിന്റെ കൊട്സോര്ഗൊലോപോവ് അയ്കതേരിനിയെ 5-0ത്തിന് കീഴടക്കി. അള്‍ജീരിയന്‍ താരം മുഹമ്മദ് ടൗരഗിനെ 5-0ത്തിന് വീഴ്ത്തിയാണ് ഹിമാന്‍ഷുവിന്റെ നേട്ടം.
ജമുന ബോറോ (54 കിലോ), റാല്‍റ്റെ ലാല്ഫക്മവി (81 കിലോയ്ക്ക് മുകളില്‍), ലാല്ഡിന്മാവിയ (52 കിലോ), വരിന്ദര്‍ സിങ് (56 കിലോ), പവന് കുമാര്‍ (69 കിലോ) എന്നിവരാണ് വെള്ളി മെഡല്‍ നേടിയത്. നേരത്തെ 91 കിലോയ്ക്ക് മുകളില്‍ നരെന്ദര്, 48 കിലോയില്‍ രാജേഷ് നര്‍വല്‍, 60 കിലോയില്‍ പ്രയങ്ക താകൂര്‍, 75 കിലോയില്‍ രുമി ഗൊഗോയ്, 81 കിലോയില്‍ നിര്‍മല റാവത് എന്നിവരാണ് വെങ്കലം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."