മേജര്‍ ഋഷിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് എം.പി
ആലപ്പുഴ: കശ്മീരിലെ സൈനീക ക്യാംപിലുണ്ടായ ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ഡല്‍ഹി സൈനീക ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്ന മുതുകുളം സ്വദേശി മേജര്‍ ഋഷിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കെ.സി വേണുഗോപാല്‍ എം.പി അറിയിച്ചു.
ഋഷി ചികിത്സയില്‍ കഴിയുന്ന ആര്.ആര് ആശുപത്രിയിലെത്തി വേണുഗോപാല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ചികത്സാ ചുമതല വഹിക്കുന്ന ഡോക്ടര്‍ കേണല്‍ രാം പ്രസാദ് അടക്കമുള്ള മെഡിക്കല്‍ ടീമുമായും ചര്‍ച്ച നടത്തി.
ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ എം.പി. യെ അറിയിച്ചു.ആരോഗ്യനില പൂര്‍വ്വസ്ഥിതിയിലെത്താന്‍ നാലുമാസം വേണ്ടി വരും ' എന്നാല്‍ സ്ഥിതി പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും എം.പി അറിയിച്ചു. നാടിന്റെ പ്രാര്‍ഥനകള്‍ മുഴുവന്‍ ഋഷിക്കു വേണ്ടിയാണെന്നും എം.പി അദ്ദേഹത്തെ നേരില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."