ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് തറക്കല്ലിടല്‍ ഈ വര്‍ഷം തന്നെ: മന്ത്രി ശൈലജ
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ 300 കോടി രൂപയുടേതാണ് പദ്ധതി
ഇരിക്കൂര്‍: കല്ല്യാട് ആരംഭിക്കുന്ന അന്തര്‍ദേശീയ ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിനും ചികിത്സാ കേന്ദ്രത്തിനും ഈ വര്‍ഷം തറക്കല്ലിടുമെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ആയുര്‍വേദത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി കല്ല്യാട് തൂക്കുപാറയിലാണ് ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ ആയുര്‍വേദിക്കിന് ആവശ്യമായ ഭൂമിക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. തൂക്കുപാറയില്‍ 311 ഏക്കര്‍ സ്ഥലമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഏറ്റെടുത്തത്. മിച്ചഭൂമിയായി ഏറ്റെടുത്ത 36.5 ഏക്കര്‍ ഉള്‍പ്പടെ 311.76 ഏക്കര്‍ ഭൂമിയും ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ 7.61 ഏക്കറും ലഭ്യമാണെന്ന് കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. വിദഗ്ധ സമിതി നടത്തിയ പഠനത്തിലും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ഭൂമി ഏറെ അനുയോജ്യമാണെന്നും കണ്ടെത്തിയിരുന്നു. ആയുര്‍വേദം ആധുനിക ബയോടെക്‌നോളജിയുമായി ബന്ധിപ്പിക്കുക, ടൂറിസം വര്‍ധിപ്പിക്കുക, ആയുര്‍വേദ ചികിത്സാ വ്യാപനം, സ്വന്തമായി ഔഷധതോട്ടം, പേറ്റന്റോടുകൂടി ലോക വിപണിയെ ഉദ്ദേശിച്ച് മരുന്ന് നിര്‍മാണം, അസംസ്‌കൃത വസ്തുക്കളുടെ നിര്‍മാണം ഉയര്‍ത്തുക തുടങ്ങി നിരവധി ലക്ഷ്യങ്ങളോടെ 2017ലാണ് സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ 300 കോടി രൂപയുടേതാണ് പദ്ധതി.
കെട്ടിടത്തിന്റെ തറക്കല്ലിടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മിര്‍ മുഹമ്മദലി, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. അനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ, ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ദിവാകരന്‍. സര്‍വേ ജില്ലാ സൂപ്രണ്ട് കെ. ബാലകൃഷ്ണന്‍, ആയുര്‍വേദ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്.ആര്‍ ബിന്ദു, സീനിയര്‍ സൂപ്രണ്ട് മനോജ് കുമാര്‍, പി.വി ഗോപിനാഥ് എന്നിവരും സ്ഥലം സന്ദര്‍ശിച്ച സംഘത്തിലുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."