പി.സി ജോര്‍ജിന്റെ ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിനെതിരേ നടപടി വേണമെന്ന് യൂത്ത്ഫ്രണ്ട്
കോട്ടയം: പി.സി ജോര്‍ജ്ജിന്റെ ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിനെതിരേ നടപടി വേണമെന്ന് യൂത്ത്ഫ്രണ്ട് ഭാരവാഹികള്‍. കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഭാരവാഹികള്‍ ആരോപണവുമായി രംഗത്തെത്തിയത്.
എം.എല്‍.എ ഹോസ്റ്റല്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ യൂത്ത്ഫ്രണ്ട് നേതാവ് സജി മഞ്ഞക്കടമ്പില്‍ ഗൂഢാലോചന നടത്തിയെന്ന് പി.സി ജോര്‍ജ്ജ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയിരുന്നു.
ഇതിനെതിരേ സജി പ്രതികരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് മറ്റ് ചിലരെ ഉപയോഗിച്ച് മോശമായ വിധത്തില്‍ യൂത്ത്ഫ്രണ്ട് നേതാക്കളെയും കുടുംബാംഗങ്ങളെയും സോഷ്യല്‍ മീഡിയയിലൂടെ തേജോവധം ചെയ്യുകയാണെന്ന് ഇവര്‍ ആരോപിച്ചു.
ഇതിനെതിരേ ക്രൈംബ്രാഞ്ച് ഐ.ജി, കോട്ടയം ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.
സജി മഞ്ഞക്കടമ്പില്‍, പ്രസാദ് ഉരുളികുന്നം, ഷെയ്ന് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."