HOME
DETAILS
MAL
മുളക്കുളം പഞ്ചായത്തില്‍ സമാധാനം ഉറപ്പുവരുത്തണമെന്ന്
backup
March 09 2017 | 19:03 PM
കടുത്തുരുത്തി: മുളക്കുളം ഗ്രാമപഞ്ചായത്തില്‍ സമാധാന അന്തരീക്ഷം ഉറപ്പുവരുത്തണമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. സി.പി.എം പ്രവര്‍ത്തകരും സി.എസ്.ഡി.എസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കങ്ങളും അക്രമസംഭവങ്ങളും വര്‍ധിക്കുന്നു.
നിര്‍ഭാഗ്യകരമായ ഈ സാഹചര്യം ഒഴിവാക്കപ്പെടേണ്ടത് സമാധാന ജീവിതം ആഗ്രഹിക്കുന്ന പെരുവയിലെയും മുളക്കുളം പഞ്ചായത്തിലെയും മുഴുവന്‍ ജനങ്ങളുടെയും ആവശ്യമാണ്. ഇപ്പോള്‍ അക്രമസംഭവമുണ്ടായതു കൂടാതെ ഏതാനും മാസങ്ങള്‍ക്കു മുമ്പും ഇതുപോലുള്ള അക്രമസംഭവങ്ങള്‍ പെരുവയില്‍ സംഭവിച്ചിരുന്നു.
തുടര്‍ച്ചയായുണ്ടാകുന്ന ഈ ദുരവസ്ഥ അവസാനിപ്പിക്കാന്‍ എല്ലാവരുടേയും സഹകരണവും വിട്ടുവീഴ്ചയും ഉണ്ടാകണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."