ജമ്മുവില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയിലെ പദ്ഗാമ്പോരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലിനിടയില്‍ പ്രദേശവാസിയായ 15കാരനും കൊല്ലപ്പെട്ടതായി സൈനിക വക്താവ് അറിയിച്ചു. ലഷ്കറെ ത്വയിബ സംഘാംഗങ്ങളാണ് കൊല്ലപ്പെട്ട ജഹാംഗീര്‍ ഗാനയും, ശാഫി ഷേര്‍ ജുഗ്രിയും. ഏറ്റുമുട്ടലിനിടയില്‍ ജുഗ്രിയുടെ ഭാര്യ സ്ഥലത്തെത്തി അദ്ദേഹത്തോട് കീഴടങ്ങാന്‍ പറഞ്ഞെങ്കിലും ഇതനുസരിക്കാതെ സൈന്യത്തിനുനേരെ ആക്രമണം നടത്തുന്നതിനിടയിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
ഇവരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ബാലന് ബെഗംബാഗ് ഗ്രാമവാസിയായ അമീര്‍ നാസിര്‍ ആണ്.ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് പ്രദേശവാസികള്‍ വിട്ടു നില്‍ക്കണമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാല്‍ അമീര്‍ സംഭവ സ്ഥലത്ത് നിന്ന് പോകാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് സൈന്യം അറിയിച്ചു.
അമീര്‍ മരിക്കാനിടയായതില്‍ പ്രതിഷേധിച്ച് ശവസംസ്കാര ചടങ്ങിനിടെ ഗ്രാമീണര്‍ സൈന്യത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി സൈന്യം കണ്ണീര് വാതകവും പെല്ലറ്റ് തോക്കുകളും പ്രയോഗിച്ചു. ഗ്രാമീണരുടെ പ്രതിഷേധം ഭീകരര്‍ക്ക് രക്ഷപ്പെടാന്‍ സഹായകമായതായി സൈന്യം പറഞ്ഞു.
ജമ്മുവില്‍ നാല് ദിവസത്തിനുള്ളിലുണ്ടായ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. വടക്കന്‍ ജമ്മുവില്‍ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഒരു പോലിസുകാരനും രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."