കെ.എസ്.ടി.എ. ജില്ലാ പഠന ക്യാംപ് സമാപിച്ചു
തൃശൂര്‍: രണ്ടുദിവസമായി കണ്ണാറ എ.യു.പി. സ്‌കൂളില്‍ നടന്നുവരുന്ന കെ.എസ്.ടി.എ. ജില്ലാ പഠന ക്യാംപ് സമാപിച്ചു. വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയവത്കരണത്തിനെതിരേ ശക്തമായി അണിചേരാന്‍ ക്യാംപ് അധ്യാപകരോട് ആഹ്വാനം ചെയ്തു.
വര്‍ഗീയത ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രഫ. ഇ. രാജന്‍ ക്ലാസെടുത്തു.
അക്കാദമികരേഖയെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ കെ.ജെ. ഡേവിസ്, വി.എം. ചിത്ര എന്നിവരും സംഘടാരംഗത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എം.എന്‍. ബര്‍ജിലാല്‍, സിനില്‍ കുറുപ്പ്, ടി.എസ്. രവീന്ദ്രന്‍, ഉഷ തോമസ്, രാജേന്ദ്ര കുമാര്‍, സി.കെ. ബിജു, കെ.ജം. ഷീല, ഹിബി, കെ.കെ. താജുദ്ദീന്‍ എന്നിവരും പങ്കെടുത്തു.
സംസ്ഥാന ട്രഷറര്‍ ടി.വി. മദനമോഹനന്‍, കെ.കെ. രാജന്‍, ജെയിംസ് പോള്‍, വി.എം. കരീം, വി. കല, കെ.എന്‍. മധുസൂദനന്‍, വി.വി. ശസി, ടി. രാജഗോപാല്‍, കെ.എസ്. പി.ഐ. യൂസഫ്, സംസാരിച്ചു. ജില്ലാപ്രസിഡന്റ് കെ.ജി. മോഹനന്‍ അധ്യക്ഷനായി. സംഘാടകസമിതി കണ്‍വീനര്‍ എന്‍.കെ. രമേഷ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."